നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് പേരാമ്പ്ര സ്വദേശിനി ദീപ്നിയക്ക്





പേരാമ്പ്ര : നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് പേരാമ്പ്ര സ്വദേശിനി ദീപ്‌നിയക്ക് ലഭിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ്‌ടുവരെ മലയാളം മീഡിയത്തിൽ പഠിച്ച ദീപ്നിയക്ക് കേരളത്തിലെ ഒന്നാം റാങ്ക് ലഭിച്ചത് നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. ഓൾ ഇന്ത്യ ലെവലിൽ 109-ാം റാങ്കും ഈ മിടുക്കി സ്വന്തമാക്കി.

ആവള ഗവ: ഹയർസെക്കന്ററി സ്കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന സ്ൾ കലോത്സവത്തിൽ മലയാളം ഉപന്യാസരചനയിൽ എ ഗ്രേഡും മാത്സ് ടാലന്റ് സെർച്ച് എക്സാമിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടിയ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. ഒപ്പം പൊതുമണ്ഡലത്തിൽ നിന്ന് സംഘടിപ്പിക്കപ്പെട്ട അക്ഷരോത്സവം ഉൾപ്പെടെയുള്ള നിരവധി പരിപാടികളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉയർന്ന പദവിയിലെത്തിയവൾ. ഇന്ന് നീറ്റ് പരീക്ഷയുടെ റിസൽറ്റ് വന്നപ്പോൾ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കയാണ് ദീപ്നിയ.

ഒരു വർഷം പൂർണമായും പഠനത്തിന് വേണ്ടി നീക്കിവെച്ച ദീപ്‌പ്നിയ മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കി. ക്ലാസിലെ ചെറിയ പരീക്ഷകൾ പോലും ഗൗരവത്തോടെ കണ്ടെന്ന് മാത്രമല്ല അന്നന്ന് പഠിപ്പിക്കുന്നത് കൃത്യമായി പഠിച്ചുപോയി. പരീക്ഷകളിൽ തെറ്റുപറ്റിയ ഭാഗങ്ങൾ വീണ്ടും വീണ്ടും പഠിച്ചു. ചെറിയ നോട്ടുകൾ ഉണ്ടാക്കി സ്റ്റഡി ഹാളിൽ ഒട്ടിച്ചുവെച്ചു. കൃത്യമായി റിവിഷൻ ചെയ്തു.

ദിവസേന 12 മണിക്കൂറാണ് പഠനത്തിന് വേണ്ടി മാറ്റിവെച്ചത്. സമ്മർദ്ദം കുറയ്ക്കാൻ ദീപ്‌നിയ കണ്ടെത്തിയ മാർഗം ഇഷ്ടപ്പെട്ട് പഠിക്കുക എന്നതാണ്. വിട്ടുവീഴ്ചയില്ലാതെ പഠിച്ചാൽ ഫലം വരുമെന്നത് ഉറപ്പായിരുന്നു ഈ മിടുക്കിക്ക്.

നീറ്റ് കോച്ചിങ് പാലാ ബ്രില്ല്യൻസ് കോളേജിലാണ് ദീപനിയ പഠിച്ചത്. ആവള ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ദിനേശന്റെയും അധ്യാപികയായ ബിജിയുടെയും മകളാണ് ദീപ്‌നിയ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി