മലയോര ഹൈവേ: പെരുവണ്ണാമൂഴി താഴത്തുവയലിലെ അലൈൻമെൻ്റ് മാറ്റണമെന്ന ആവശ്യം അധികൃതർ തള്ളി.




✒️ജോബി മാത്യു 

ചക്കിട്ടപാറ:  മലയോര ഹൈവേ പെരുവണ്ണാമുഴി -ചെമ്പ്ര റീച്ചിന്റെ തുടക്കമായ പെരുവണ്ണാമുഴി താഴത്തുവയൽ ഭാഗത്ത് അലൈൻമെന്റ് മാറ്റണ മെന്ന ജനകീയാവശ്യം അധിക തർ തള്ളി. ശക്തമായ മഴയിൽ റോഡ് വെള്ളക്കെട്ടായി ഗതാഗ തം മുടങ്ങുന്ന റൂട്ടിലൂടെ തന്നെ പുതിയ റോഡ് നിർമിക്കാനുള്ള അധികൃതരുടെ നീക്കത്തിൽ ശക്ത‌മായ പ്രതിഷേധം ഉയരുന്നു.

കുറ്റ്യാടി ജലസേചന പദ്ധതി കനാലിന്റെ ഭാഗമായ നീർപ്പാല വും റോഡും തമ്മിൽ മതിയായ ഉയരമില്ലാത്തതിനാൽ വലിയ ലോറി, കണ്ടെയ്നറുകൾ, ടുറി സ്‌റ്റ് ബസ് ഉൾപ്പെടെ സഞ്ചരി ക്കാൻ പാടുപെടും. നിലവിലെ നീർപ്പാലത്തിന്റെ വലതു ഭാഗ ത്തു കൂടി റോഡ് നിർമിക്കാൻ ആവശ്യത്തിനു സ്ഥലം ലഭ്യമാ ണെങ്കിലും ഇപ്പോഴുള്ള റൂട്ടിലൂടെ  തന്നെ പണി നടത്താനുള്ള നീ ക്കത്തിൽ ആക്ഷേപം ഉയർന്നു.

മഴയത്ത് സമീപത്തെ തോട്കരകവിഞ്ഞ് വെള്ളം റോഡിലേ ക്ക് എത്തും. സമീപത്തെ വീടും വെള്ളത്തിലാകുന്നതു പതിവാ ണ്. മാസങ്ങൾക്ക് മുൻപ് നീർപ്പാ ലത്തിനു താഴെ റോഡ് മണ്ണെടു ത്ത് നീക്കി താഴ്ത്തിയിരുന്നു. പി ന്നീട് പരാതി ഉയർന്നതോടെ ഈ ഭാഗത്ത് പ്രവൃത്തി താൽ ക്കാലികമായി നിർത്തിവച്ചു.

റോഡിൽ വെള്ളം കയറിയാൽ ഒരു വീട് വെള്ളത്തിലാകും. ഈ വീടിന്റെ മുൻപിലൂടെയാണു ഇപ്പോൾ റോഡ് നിർമിക്കുന്നത്. ഈ ഭാഗത്ത് ജലജീവൻ പൈപ്പിന്റെ പണി കഴിഞ്ഞിട്ടില്ല. റോഡ് ചെളിക്കുളമായതിൽ കെആർഎ ഫ്ബിയും ജലജീവൻ അധികൃതരും തമ്മിലുള്ള തർക്കത്തെ തുടർ

ന്നാണ് ജനങ്ങളുടെ യാത്ര മുടങ്ങിയിരുന്നത്. കൊയിലാണ്ടി താലൂക്ക് വികസന സമിതിക്ക് മുൻ പഞ്ചായത്ത് മെംബർ ജയിംസ് മാത്യു മലയോര ഹൈവേ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയി രുന്നു.

ഈ പരാതിക്ക് കെആർഎ ഫ്ബി എക്സിക്യൂട്ടീവ് എൻജി നീയർ നൽകിയ മറുപടിയിൽ നി ലവിലെ നീർപ്പാലത്തിനു അടിയി ലൂടെ തന്നെ റോഡ് പ്രവൃത്തി നടത്തുമെന്ന് രേഖാമൂലം അറിയി ച്ചത്.

അലൈൻമെന്റ് മാറ്റിയാൽ ഉയരമുള്ള കെട്ട് സമീപത്തെ വീടിന് ഭീഷണിയാകുമെന്നും കെആർ എഫ്ബി പറയുന്നു. വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാൻ ഓവുചാൽ, കലുങ്ക് എന്നിവ നിർ മിക്കുമെന്നും പറയുന്നു. താഴ ത്തുവയൽ മേഖലയിൽ മല യോര ഹൈവേ അലൈൻമെന്റ്  സംബന്ധിച്ചു കൃത്യത വരുത്ത ണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി