ചക്കിട്ടപാറ മുതുകാടിലെ ആദിവാസി യുവാവിൻറെ ദുരൂഹ മരണം സമഗ്രാന്വേഷണം വേണമെന്നാവശ്യം
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് കുളത്തൂർ ആദിവാസി ഉന്നതിയിൽ ആത്മഹത്യ വർധി ക്കുന്നതിൽ സംശയം വർധിക്കു ന്നു. കഴിഞ്ഞ ദിവസമാണ് കുള ത്തൂർ വിൽസൻ്റെ മകൻ ബിനുവി നെ (17) ബന്ധുവീട്ടിലെ ജനലിൽ കാൽ നിലത്തുകുത്തിയ നില യിൽ തൂങ്ങിമരിച്ചതായി കണ്ടത്.
കഴിഞ്ഞ മേയ് 20ന് ബിനുവി ൻ്റെ ജ്യേഷ്‌ഠൻ വിപിൻ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. ബി നുവിന്റെ അമ്മ റീനയും സഹോദ രൻ അനുവും 5 വർഷം മുൻപ് വി ട്ടിൽ തൂങ്ങി മരിച്ചതിലും സംശയം ഉയർന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിൽസൻ്റെ മറ്റൊരു മകനായ സു നിലാണു അമ്മയെ കൊലപ്പെടു ത്തിയതെന്ന് കണ്ടെത്തിയതോ ടെ സുനിൽ ഇപ്പോൾ ജയിൽ ശി ക്ഷ അനുഭവിച്ചുവരുകയാണ്.
ഉന്നതി നിവാസിയായ മണിച്ചേരി ദാമോദരനും 2 മാസം മുൻപ് മരിച്ചിരുന്നു. തുടർച്ചയായി ഉന്ന തിയിൽ മരണം സംഭവിക്കുന്ന തിൽ സംശയം ഉയരുന്നുണ്ട്. ലഹരി വസ്‌തുക്കളുടെ അമിത മായ ഉപയോഗമാണു മരണത്തി നു കാരണമാകുന്നത്.
മദ്യം സുലഭമായി ലഭിക്കുന്ന തും നിരന്തരം കലഹത്തിനു ഇട യാക്കുന്നുണ്ട്. ബിനുവിന്റെ മര ണം കൊലപാതകമാണെന്നു നാ ട്ടുകാർ സംശയിക്കുന്നു. ബഹള വും, അടിപിടിയും ഉന്നതിയിൽ നിത്യസംഭവമായിട്ടും ട്രൈബൽ വകുപ്പ് പ്രശ്നത്തിൽ ഇടപെടു ന്നില്ലെന്നും ആരോപണം ഉയർന്നു.

Comments
Post a Comment