കൂരാച്ചുണ്ടിൽ മിത്രാസ് കറി പൗഡർ യൂണിറ്റ് ഉത്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ എരപ്പാം തോട് അങ്ങാടിയിൽ ആരംഭിച്ച മിത്രാസ് കറി പൗഡർ യൂണിറ്റ് പ്രസിഡൻ്റ് ഓകെ അമ്മദ് ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ കാർത്തിക വിജയൻ അധ്യക്ഷത വഹിച്ചു. കൃഷിഭവൻ്റെയും കുടുംബശ്രീയുടേയും ഒരു സംയുക്ത സംരംഭം ആണ്. ഫാദർ ജോസ് പെണ്ണാ പറമ്പിൽ പ്രഭാഷണം നടത്തി. മുൻ കൃഷി ഓഫിസർ വിധു, നിലവിലുള്ള കൃഷി ഓഫീസർ രാജി പി.പി, കൃഷി അസിസ്റ്റൻറ് ദൃശ്യ, ജോയ് കുര്യൻ മുട്ടു മുഖത്ത്, ന്യൂട്രിമിക്സ് സംരംഭകർ, സംരംഭ നടത്തിപ്പുകാർ ഫാരിഷ , സൗമ്യ,സുനിത, ഷിജി എന്നിവരും പങ്കെടുത്തു.
'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു വനിതാ സംഘം 2023 ഡിസംബറിൽ കൃഷിക്കൂട്ടം എന്ന പേരിൽ മൂല്യവർദ്ധന പ്രകാരം രജിസ്റ്റർ ചെയ്യുകയും "മിത്ര കൃഷിക്കൂട്ടം" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. വിവിധതരം മസാലപ്പൊടികൾ ഉത്പാദിപ്പിക്കുന്നതിൽ അവർ അതീവ താല്പര്യം കാണിക്കുകയും ഉത്പാദനത്തിന് ആവശ്യമായ വസ്തുക്കൾ പ്രദേശവാസികളിൽ നിന്നും ശേഖരിച്ച് ഉണക്കി പൊടിച്ച് വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്തു വിപണിയിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്‌ഷ്യം. കൂരാച്ചുണ്ടു പ്രദേശത്ത് ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിലൂടെ കർഷകർക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കി. പ്രാദേശിക തലങ്ങളിൽ ഉൽപാദിപ്പിക്കാത്ത സുഗന്ധവ്യഞ്ജനങ്ങൾ വിശ്വസനീയമായ വിപണികളിൽ നിന്നും സംഭരിച്ചുകൊണ്ടാണ് പ്രൊഡക്ഷൻ നടത്തുന്നത്.
2023-24 ലെ ഫാം പ്ലാൻ അധിഷ്ഠിത പദ്ധതി പ്രകാരം നടത്തിയ ഡിപിആർ ക്ലിനിക്കിൽ മസാലപ്പൊടി തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ഒരു പ്രോജക്റ്റ് അവർ തുടക്കത്തിൽ അവതരിപ്പിക്കുകയും, എഫ് എസ് എസ് എ ഐ ലൈസൻസ്, കൂടാതെ ലീഗൽ മെട്രോളജിയിൽ നിന്നും പായ്ക്കിങ് ലൈസൻസ്, ന്യുട്രിയന്റ് അനാലിസിസ് റിപ്പോർട്ട് മുതലായവയും ലഭ്യമായി. പ്രതിമാസം ശരാശരി 120 കിലോഗ്രാം ഉത്പാദിപ്പിക്കുവാനാണ് നിലവിലെ പ്രൊഡക്ഷൻ യുറ്യൂണിറ്റിന്റെ കപ്പാസിറ്റി. അവരുടെ ഉൽപ്പന്നങ്ങൾ അടുത്തുള്ള കടകൾക്കും, വീടുകൾക്കും, കാറ്ററിംഗ് സേവനങ്ങൾക്കും നൽകി വരുന്നു.
ഓണച്ചന്ത 2024 നോട് അനുബന്ധിച്ച് ഗ്രാമപ്രഭ ബാലുശ്ശേരി, എഫ്‌പിഒ ഔട്ട്‌ലെറ്റ് വഴി പ്രതിമാസം വിൽക്കുന്ന 80 കിലോഗ്രാം മസാല പൊടികളും മിത്രാസ് കറി പൗഡർ യൂയൂണിറ്റ് ഉത്പാദിപ്പിക്കുന്നവയാണ്. ഗ്രാമീണ ജനങ്ങൾക്ക് മായം കലരാത്ത മസാലപ്പൊടികൾ ലഭ്യമാക്കുന്നതിൽ മിത്രാസ് കറി പൗഡർ യൂണിറ്റ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഉടമസ്ഥർ അറിയിച്ചു.



Comments
Post a Comment