ജീവനെടുക്കുന്ന ബസ് തൊഴിലാളികളെ നിയന്ത്രിക്കാൻ പേരാമ്പ്രയിൽ അധികൃതർ രംഗത്ത്
പേരാമ്പ്ര : ബസ് ഡ്രൈവർമാരുടെ അമിത വേഗതയും അശ്രദ്ധയും ഒട്ടനവധി ജീവനുകൾ എടുത്ത കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവർമാരെയും ബസുകളെയും പരിശോധിക്കാൻ അധികൃതർ രംഗത്ത്. പേരാമ്പ്ര ജോയിൻ്റ് ആർടിഒ, പേരാമ്പ്ര പൊലീസ്, പേരാമ്പ്ര എക്സൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പേരാമ്പ്ര ബസ് സ്റ്റാന്റിൽ പരിശോധന നടത്തിയത്.
ബസുകളിൽ വിദ്യാർത്ഥികളെ കയറ്റാതെ പോവുന്നതായും ഡ്രൈവർമാർ ലഹരി ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതായും പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന. ഈ മേഖലയിൽ അമിത വേഗത കാരണം തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും പരാതി ഉയരുകയും മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്‌തിരുന്നു.
ഡ്രൈവർമാർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നും വാഹനങ്ങളിൽ എയർ ഹോണുകൾ ഘടിപ്പിച്ചിട്ടുണ്ടോ എന്നും വാഹനങ്ങളുടെ ഫിറ്റ്നസുമാണ് പരിശോധന നടത്തിയത്. പേരാമ്പ്ര ബസ് സ്റ്റാന്റിൽ വെചാണ് വാഹനങ്ങൾ പരിശോധിച്ചത്. അൻപതോളം ബസുകളിൽ നടത്തിയ പരിശോധനയിൽ ഇരുപത്തഞ്ചോളം ബസുകളിൽ എയർ ഹോൺ, നിരോധിത ലൈറ്റുകൾ എന്നി കണ്ടെത്തി.
നികുതി അടക്കാത്തതുമായ വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി. വിവിധ നിയമ ലംഘനങ്ങൾക്കായി മുപ്പതിനായിരത്തോളം രൂപ പിഴ ഈടാക്കി. സ്റ്റാന്റിലെത്തുന്ന ബസുകളെ ഓരോന്നായി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ജോയിന്റ് ആർടിഒ ടി.എം. പ്രഗീഷ്, എംവിഐമാരായ ടി. ഫൈസൽ, എം.ജി. ഗിരീഷ്, എൻ. രാഗേഷ്, എഎംവിഐമാരായ റോണി വർഗീസ്, നൂർ മുഹമ്മദ്, എം.വി. അഖിൽ, കെ.കെ. ജിതേഷ്, പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ പി. ജംഷീർ, സബ്ബ് ഇൻസ്പക്ടർ എം ബിജുരാജ്, സിപിഒമാരായ അരുൺ ഘോഷ്, ജോജോ ജോസഫ്, പേരാമ്പ്ര എക്സൈസിലെ അസിസ്റ്റന്റ് ഇൻസ്പക്‌ടർമാരായ സി.പി. ഷാജി, പി.സി. ബാബു, എ.കെ പ്രകാശൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.



Comments
Post a Comment