പനി ബാധിച്ച് പേരാമ്പ്രയിൽ ഒന്നരവയസുകാരൻ മരിച്ചു.



 



 പേരാമ്പ്ര:  പനി ബാധിച്ച് ഒന്നരവയസുകാരൻ
മരിച്ചു. മുളിയങ്ങൽ ഈങ്ങാരി ഷംസീറിന്റെ മകൻ യസീം ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പനി അധികമായതിനെ തുടർന്ന് ആദ്യം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്നും തുടർചികിത്സയ്ക്കായി വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കൾ കോളേജിലേക്ക് കുട്ടിയെ മാറ്റി.
എന്നാൽ യാത്രാ മധ്യേ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഉടൻ തന്നെ മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉമ്മ: ജർഷിത (കൊടശ്ശേരി).
സഹോദരങ്ങൾ: ഹംദാൻ അഹമ്മദ് അജ്‌മി, ഹാദി അഹമ്മദ് അജ്‌മി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി