രാത്രിയിൽ വിവാഹ വീട്ടിൽ പോയി, വരാത്തതിനാൽ വീട്ടുകാർ അന്വേഷിച്ചു, രാവിലെ കണ്ടത് ചെളിയിൽ മുഖമാഴ്ന്ന് മൃതദേഹം





ബാലുശ്ശേരി:  ഉള്ള്യേരിയില്‍ ഒരാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷനാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹ സല്‍ക്കാരവീട്ടില്‍ പോയിരുന്നു. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി.

ഇതിനിടെ ഇന്ന് രാവിലെയാണ് നാട്ടുകാര്‍ തോട്ടില്‍ മൃതദേഹം കാണുന്നത്. തോട്ടിലെ ചെളിയിലും വെള്ളത്തിലും മുഖം ആഴ്ന്ന നിലയിലായിരുന്നു, മൃതദേഹം. മഴയെതുടര്‍ന്ന് തോട്ടില്‍ നല്ല ഒഴുക്കായിരുന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം മൊടക്കല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി