കൂരാച്ചുണ്ടിൽ സ്ഥിരമായ ദുരിതാശ്വാസ ക്യാമ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു




കൂരാച്ചുണ്ട് : പ്രസിഡൻറ് ഓകെ അമ്മദിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം  കൃഷി വകുപ്പ്‌ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയെ കണ്ട്‌ നിവേദനം സമർപ്പിച്ച 'കൂരാച്ചുണ്ടിൽ സ്ഥിരമായ ദുരിതാശ്വാസ ക്യാമ്പ്' പദ്ധതിക്ക്‌ ധ്രുതഗതിയിലുള്ള പ്രതികരണം നൽകി കൃഷിവകുപ്പ്‌.

ഇന്ന് കൃഷി വകുപ്പിലെ ജില്ലാ എ ഇ മാരായ സുനിൽകുമാറും ആയിഷാ മങ്ങാട്ടും ഓവർസ്സിയർ ജിതേഷും ചേർന്ന് നിർദ്ദിഷ്ട വസ്തുവും കെട്ടിടവും സന്ദർഷിച്ച്‌ അളന്ന് തിട്ടപ്പെടുത്തി.

തുടർന്നടപടികൾ ത്വരിത ഗതിയിൽ നടത്താമെന്ന് ഉറപ്പ്‌ നൽകി.. മലയോര മേഘലയിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക്‌ ഇരയാവുന്നവർക്ക്‌ താൽക്കാലിക ക്യാമ്പിങ്ങിനു പഞ്ചായത്ത്‌ വക സ്ഥിരം ഷെൽട്ടറാണു ഇതുപ്രകാരം സാദ്ധ്യമാകും.
പ്രസിഡൻറ് ഓകെ അമ്മദ് , വാർഡ്‌ മെംബർ അരുൺ ജോസും കുര്യൻ ചെംബനാനിയും സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി