പ്രതികൂലകാലാവസ്ഥയെ തോൽപ്പിച്ച നിശ്ചയദാർഢ്യം
(വൈദ്യുതി ഉത്പാദനം എത്രയുംവേഗം പ്രവർത്തനക്ഷമമാക്കുന്നതിന് ഞായറാഴ്ച രാത്രി 1.30-ന് പെൻസ്റ്റോക്ക് പൈപ്പ് പരിശോധന നടത്തുന്ന ജീവനക്കാരൻ)
✒️ നിസാം കക്കയം
കൂരാച്ചുണ്ട് : മേയ് 25-ന് കക്കയം മലഭാഗത്ത് പെയ്ത കനത്തഴേയെത്തുടർന്ന് പാറക്കല്ല് താഴേക്കുവീണാണ് പെൻസ്റ്റോക്ക് പൈപ്പിന്റെ റോക്കർ സപ്പോർട്ടുകൾക്ക് തകരാർ തക സംഭവിച്ചിരുന്നത്. വടക്കൻകേരളത്തിൻ്റെ വെ ളിച്ചമെന്ന് അറിയപ്പെടുന്ന ജലവൈദ്യുത പദ്ധതിയിൽ കാലവർഷം ആരംഭിച്ച സമ യത്തുതന്നെ വൈദ്യുതി ഉത്പാദനം മു ടങ്ങിയതോടെ ദിവസേന ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്‌ഇബിക്ക് സംഭവിച്ചു കൊണ്ടിരുന്നത്.
എത്രയുംവേഗം ഇളകിത്തെറിച്ച റോ ക്കർ സപ്പോർട്ടുകൾ വെൽഡിങ് ചെയ്ത് ഉറപ്പിക്കുകയായിരുന്നു കെഎസ്ഇബിയു ടെ മുന്നിലുള്ള വെല്ലുവിളി. പ്രതികൂലകാ ലാവസ്ഥ പലപ്പോഴും വിലങ്ങുതടിയായെ ങ്കിലും ജീവനക്കാരുടെയും കരാർത്തൊ ഴിലാളികളുടെയും കഠിനപരിശ്രമത്തിന്റെ ഫലമായാണ് 22 ദിവസത്തിനുശേഷം വൈദ്യുതി ഉത്പാദനത്തിന് സാധിച്ചത്.

Comments
Post a Comment