കക്കയം ജലവൈദ്യുതപദ്ധതി ; പെൻസ്റ്റോക്ക് പൈപ്പിലെ അറ്റകുറ്റപ്പണി അവസാനഘട്ടത്തിൽ
✒️ നിസാം കക്കയം
കൂരാച്ചുണ്ട്: കനത്തമഴയിൽ കക്കയം ജലവൈദ്യുത പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പിലേക്ക് പാറവീണ് തകരാർ സംഭവിച്ചതിനെത്തുടർന്ന് ആരംഭിച്ച അറ്റകുറ്റപ്പണി അവസാന ഘട്ടത്തിൽ. മേയ് 25-നാണ് പാറക്കല്ലുവീണതിനെ ത്തുടർന്ന് പെൻസ്റ്റോക്ക് പൈപ്പിന്റെ നാല് റോക്കർ സപ്പോർട്ടുകൾ ഇളകിത്തെറിച്ചുപോയിരുന്നത്.
കക്കയം ഡാമിൽനിന്ന് പെൻസ്റ്റോക്ക് പൈപ്പു വഴിയാണ് പവർഹൗസിലേക്ക് വൈദ്യുതി ഉത്പാ ദിപ്പിക്കാനായി വെള്ളമെത്തിക്കുന്നത്. ഈ പൈ പ്പിലാണ് നിലവിൽ തകരാർ സംഭവിച്ചിരിക്കുന്നത്. പൊട്ടിവീണ നാല് റോക്കർ സപ്പോർട്ടുകളിൽ മൂന്നെണ്ണവും വെൽഡുചെയ്തുകഴിഞ്ഞിട്ടുണ്ട്. രണ്ടുദി വസത്തിനകം പ്രവൃത്തി പൂർത്തിയാക്കി വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാൻ സാധിക്കുമെന്ന് കെ എസ്ഇബി അധികൃതർ അറിയിച്ചു.

Comments
Post a Comment