മരണത്തെ തോൽപ്പിച്ച സ്നേഹം: അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് കാരുണ്യത്തിന്റെ സ്നേഹസ്‌പർശവുമായി സ്പോൺസർ




റിയാദ് : കഴിഞ്ഞ ദിവസം റിയാദിൽ എസി പൊട്ടിത്തെറിച്ച് മരിച്ച മലയാളി തൊഴിലാളിയുടെ മൃതദേഹം ഖബറിലേക്ക് ഇറക്കിവെക്കുമ്പോൾ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു സ്പോൺസർ. മകനെ പോലെ സ്നേഹിച്ചിരുന്ന സിയാദ് ഓർമയായി മാറുന്നത് സഹിക്കാൻ സ്പോൺസർക്ക് സാധിക്കുമായിരുന്നില്ല. ഏറെ പ്രിയപ്പെട്ട ഒരാൾ വിട്ടുപോകുമ്പോഴുള്ള മുഖത്തും മനസ്സിലും തളം കെട്ടി നിന്നിരുന്നു.

കഴിഞ്ഞ ദിവസം റിയാദിലെ താമസസ്‌ഥലത്ത് എസി പൊട്ടിത്തെറിച്ചാണ് എറണാകുളം പറവൂർ മാഞ്ഞാലിയിൽ കണിയാംപറമ്പിൽ ബഷീറിന്റെ മകനായ സിയാദ് (36) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് താമസസ്‌ഥലത്ത് വിശ്രമിക്കുമ്പോൾ, എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റാണ് അപകടം സംഭവിച്ചത്. അടുത്ത ദിവസം റിയാദിലെ ഹയ്യൂൽ സലാം മഖ്ബറയിൽ സിയാദിന്റെ മൃതദേഹം മറവുചെയ്തു.

മരണാനന്തര ചടങ്ങിൽ പങ്കെടുത്ത സിയാദിന്റെ സ്പോൺസർ നിയന്ത്രണം വിട്ട് കരഞ്ഞു. പ്രായം പോലും വകവെക്കാതെ ഖബറിലിറങ്ങി സിയാദിന്റെ മയ്യിത്ത് മറവുചെയ്യാൻ സഹായിച്ചു. ചടങ്ങുകൾക്ക് ശേഷം എല്ലാവരെയും സ്പോൺസർ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുമായി കുറേനേരം സംസാരിക്കുകയും ചെയ്തു. തന്റെ വീടിന് പുറത്ത്, "എന്റെ സിയാദ് മരിച്ചു, അതിന്റെ അനുസ്മരണം നടക്കുന്നു' എന്നൊരു ബോർഡും അദ്ദേഹം സ്ഥാപിച്ചിരുന്നു.

മാത്രമല്ല, സിയാദിന് താൻ ഇതുവരെ നൽകിയ ശമ്പളം, ജീവിച്ചിരിക്കുന്ന കാലത്തോളം സിയാദിന്റെ കുടുംബത്തിന് നൽകുമെന്നും സ്പോൺസർ അറിയിച്ചു.

മലയാളികൾക്ക് പുറമെ ഒട്ടറെ സൗദി സ്വദേശികളും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി