കരിയാത്തുംപാറ , കക്കയം വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു



✒️ നിസാം കക്കയം 

കൂരാച്ചുണ്ട്: കനത്തമഴയെത്തു
ടർന്ന് അടച്ചിട്ട പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറ ന്നു. കളക്ടർ റെഡ് അലർട്ട് പ്രഖ്യാ പിച്ചതിനെത്തുടർന്ന് മേയ് 24-നാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചി ട്ടിരുന്നത്. വേനൽക്കാലത്ത് വന്യമൃ ഗങ്ങളുടെ പേരുപറഞ്ഞും മഴക്കാ ലത്ത് സുരക്ഷാഭീഷണി പറഞ്ഞും ഇടയ്ക്കിടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അട ച്ചിടുന്നത് കാരണം പ്രദേശത്തെ വ്യാപാരികളും ഓട്ടോ-ടാക്സി ജീവ നക്കാരും ഗൈഡുമാരും നേരിടു ന്ന പ്രയാസങ്ങളെക്കുറിച്ച് 'മാതൃ ഭൂമി' വാർത്ത ചെയ്തിരുന്നു.


കക്കയം ഡാം സൈറ്റ് മേ ഖലയിലെ ഹൈഡൽ-ഇക്കോ ടൂറിസം കേന്ദ്രങ്ങൾ രണ്ടുദിവസ ങ്ങൾക്കുമുൻപ് തുറന്നിരുന്നെങ്കി ലും സുരക്ഷാകാരണം പറഞ്ഞ് കരിയാത്തുംപാറ തുറന്നിരുന്നി ല്ല. ഇതുകാരണം ടൂറിസ്റ്റ് കേന്ദ്ര ങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് മേഖലയിലെ പ്ര ധാന ആകർഷണകേന്ദ്രമായ കരി യാത്തുംപാറയുടെ ഭംഗി ആസ്വദി ക്കാൻ സാധിച്ചിരുന്നില്ല. വിനോ ദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതിനാ വശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ടൂറിസം അധികൃതർ അറിയിച്ചു.


അവധിദിവസങ്ങളിൽ പ്രദേശത്തെക്കുറിച്ചറിയുന്ന കൂടുതൽ ഗാർഡുമാരെ നിയമിക്കണമെന്നും കനത്തമഴയിൽ കുറവുവരുന്നതു വരെ പുഴയിലിറങ്ങുന്നതിന് നി രോധനം കർശനമായി നടപ്പാക്ക ണമെന്നും ആവശ്യമുയരുന്നുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി