ശിവാനി വായിക്കും അച്ഛനും അമ്മയ്ക്കുമായി... . സംസാരിക്കാനും കേൾക്കാനും കഴിയാത്ത മാതാപിതാക്കൾക്ക് കഥകളിലൂടെ അറിവുപകർന്ന് ആറാംക്ലാസുകാരി
വായനദിനത്തിൽ ഇതാ വേറിട്ടൊരു വായനക്കഥ
ബാലുശ്ശേരി: സ്‌കൂൾ വിട്ടു വീട്ടി ലെത്തിയ ആറാം ക്ലാസുകാരി ശി വാനി, സി.രാധാകൃഷ്ണന്റെ 'വേരുകൾ പടരുന്ന വഴികൾ' നോവലിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. മകളുടെ ഈ പകർ ന്നാട്ടം കണ്ട് മാതാപിതാക്കൾ കഥയുടെ മായിക ലോകത്തേക്കു കടന്നു. പനങ്ങാട് നോർത്ത് വേങ്ങോളിക്കണ്ടിയിൽ കേൾവി യും സംസാര ശേഷിയുമില്ലാത്ത വി.പി.മനുവിനും ഷീബയ്ക്കുമാണ് ആംഗ്യങ്ങളിലൂടെ മകൾ വായനയുടെ ലോകമൊരുക്കുന്നത്. നോവലിസ്റ്റ‌് പകർത്തിയ തീവ്ര ഭാവങ്ങളെല്ലാം ശിവാനിയുടെ മു ഖത്തു മിന്നിമറയുന്നുണ്ട്. ആസ്വാദനത്തിന്റ നിർവ്യതി മാതാപിതാക്കളുടെ മുഖത്തും തെളിച്ചമായി നിറയുന്നു.
പനങ്ങാട് നോർത്ത് എയുപി സ്കൂളിലെ വിദ്യാർഥിനിയായ ശിവാനി കഥകൾ ആദ്യം തനിക്കു വേണ്ടി വായിക്കും. പിന്നീടാണ് മാതാപിതാക്കൾക്കായുള്ള അവ തരണം. ശിവാനിയുടെ മാതാപി താക്കൾക്ക് ആംഗ്യഭാഷയിലൂടെ മാത്രമേ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയൂ. അച്‌ഛന് അക്ഷരഭ്യാസ മുണ്ടെങ്കിലും മകൾ കഥ അവത രിപ്പിക്കുന്നതു കണ്ടാലേ തൃപ്തി യാകൂ അമ്മയ്ക്കാകട്ടെ വായി ക്കാനും അറിയില്ല. അങ്ങനെയാ ണ് ശിവാനി മാതാപിതാക്കൾക്കാ : യി വായനയുടെ വിശാല ലോകം തുറന്നത്. ശിവാനി സ്‌കൂളിൽ പോയിത്തുടങ്ങിയ കാലം മുതലേ ഇരുവരും അവൾ വായിക്കുന്നതു ശ്രദ്ധിക്കുമായിരുന്നു. ഇതു മനസ്സിലാക്കിയ ശിവാനി പാഠഭാഗങ്ങൾ
ആംഗ്യത്തിലൂടെ പറഞ്ഞുനൽകിയാണു തുടക്കമിട്ടത്. പിന്നീടു
സ്‌കൂൾ ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ എടുത്ത് മൂന്നു
പേർക്കുമായി വായന തുടങ്ങി. വായന പരന്നതോടെ 'മേഘ' ലൈബ്രറിയിൽ നിന്നും പുസ്‌തക ങ്ങൾ എടുക്കാൻ തുടങ്ങി. കുട്ടി ക്കഥകൾക്കു പുറമേ മലയാളത്തി ലെ പ്രമുഖ എഴുത്തുകാരുടെ കഥകളും നോവലുകളും ഈ മിടു ക്കി വായിച്ചുതീർത്തു.
ശോച്യാവസ്ഥയിൽ തുടരുന്ന വീടിനൊരു പരിഹാരം ശിവാനി ക്കൊപ്പം വളരുന്ന ആഗ്രഹമായി അവശേഷിക്കുന്നു. പ്രതീക്ഷകൾ നീണ്ടുപോകുന്നതിൽ അവൾക്കു പരിഭവമില്ല. വായനയിലൂടെ അവൾ തിരിച്ചറിഞ്ഞിട്ടുണ്ട്; മൂടൽ മഞ്ഞിൻ്റെ ഇത്തിരി ഈർപ്പം മതി കെട്ടുപോയ വേരുകളിൽ പുതു നാമ്പുകൾ വിടരാനെന്ന്.

Comments
Post a Comment