പെരുവണ്ണാമൂഴി; വട്ടക്കയത്ത് കാട്ടാനയുടെ വിളയാട്ടം നിസ്സഹായരായി കർഷകർ
✒️ ജോബി മാത്യു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ 7-ാം വാർഡിൽ വട്ടക്കയത്ത് കാട്ടാന വിളയാട്ടം തുടരുന്നു. കഴിഞ്ഞ ഒരു മാസമാ യി ഈ മേഖലയിൽ 10 കർഷക രുടെ വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. ഇന്നലെ കുംബ്ലാനി ക്കൽ ജോർജിന്റെ തെങ്ങ്, ജാതി, വാഴ, മതിൽ എന്നിവയാണ് കാ ട്ടാന നശിപ്പിച്ചത്. രാത്രി ജോർജി ന്റെ വീടിന്റെ 10 മീറ്റർ അടുത്ത് വരെ കാട്ടാനകൾ എത്തി. ശബ്ദം കേട്ട് കർഷകൻ കൃഷി യിടത്തിൽ ഇറങ്ങിയെങ്കിലും അവസാനമാണ് കാട്ടാനയെ കണ്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ തച്ചി ലേടത്ത് ബിജു, വളയത്ത് ബിനു, കുംബ്ലാനിക്കൽ റോയി, കുംബ്ലാ നിക്കൽ ഏബ്രഹാം, പാഴുക്കു ന്നേൽ ജോസ്, വാഴേക്കടവത്ത് ചാക്കോ, കുംബ്ലാനിക്കൽ ജോ ബി, തെങ്ങുംപള്ളിൽ സുഭാഷ്, കുംബ്ലാനിക്കൽ പോൾ എന്നിവ രുടെ കാർഷിക വിളകൾ കാട്ടാന കൾ നശിപ്പിച്ചിരുന്നു.
തെരുവുവിളക്കുകൾ തെളിയാ ത്തതും കാട്ടാനശല്യം രൂക്ഷമാ ക്കുന്നു. നിലവിലെ സോളർ വേലി പ്രവർത്തനരഹിതമാണ്. വനമേഖലയിൽനിന്നു പുഴ നീ ന്തിക്കടന്നാണ് കാട്ടാനകൾ എത്തുന്നത്. കുടാതെ കാട്ടുപ ന്നി, മലമാൻ, മരപ്പട്ടി എന്നിവ കൊക്കോ, വാഴ, ഇടവിള കൃഷി എന്നിവ നശിപ്പിക്കുന്നത് തുടരു കയാണ്. പെരുവണ്ണാമുഴി റേഞ്ച് ഫോറസ്‌റ്റ് ഓഫിസിനു സമീപ ത്തെ കൃഷിഭൂമിയിലാണു കാട്ടാ നകൾ വിലസുന്നത്.
പഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത്, പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ.ബൈജു നാഥ്, മുൻ മെംബർ ജയിംസ് മാ ത്യു, ജോസ് പുളിന്താനം എന്നി വർ സ്‌ഥലം സന്ദർശിച്ചു. 2 സോ ളർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും നിലവിലെ സോളർ വേലി അറ്റകുറ്റപ്പണി നടത്തുമെന്നും ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫി സർ അറിയിച്ചു

Comments
Post a Comment