മൂന്നാം ക്ലാസുകാരൻ ആരോമലിന്റെ വായനാലോകം വിശാലമാണ്
ബാലുശ്ശേരി : തൃക്കുറ്റിശ്ശേരി ഗവ. യുപി സ്കൂളിലെ മൂന്നാം
ക്ലാസ് വിദ്യാർഥി ആരോമലിൻ്റെ വായനാലോകം വിശാലമാണ്. ഫെയ്സ്ബുക്കിൽ 'കവിതായനം' എന്നപേരിൽ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്ന ആരോമൽ ഇതി നോടകം നൂറിലധികം കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.
സോമൻ കടലൂർ, പ്രകാശ് ചെന്തളം, ഷീജാ വക്കം, സുബീഷ് തെക്കൂട്ട് തുടങ്ങിയവരുടെ കവിതകളാണ് ഇതിനകം കവിതായനത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്.
പുതിയ കവിതാസമാഹാരങ്ങളുടെ ഒരു കോപ്പി ആരോമലിനായി കരുതിവെക്കുന്നരീതിയിൽ എഴുത്തുകാരുമായുള്ള സൗഹൃദം അനു ദിനം വളർന്നുകൊണ്ടിരിക്കുന്നു. അക്ഷര ശ്ലോകഗുരുവായ സുധീർകുമാറിൻ്റെ പ്രോ ത്സാഹനം ആരോമലിൻ്റെ വായനാലോക ത്തെ വിപുലപ്പെടുത്താൻ സഹായക മായിട്ടുണ്ട്.
തൃക്കുറ്റിശ്ശേരി ഗവ. യുപി സ്കൂളിൽ പഠിക്കുന്ന ആരോമൽ അവധിക്കാല വായനയുടെ ചുവടുപി ടിച്ചാണ് സർഗാത്മകയാത്ര തുടങ്ങിയത്. വായ നയോടൊപ്പം ആ പുസ്തകങ്ങളെക്കുറിച്ചുള്ള കുറി പ്പുകൾ തയ്യാറാക്കാനും ആരോമൽ പ്രത്യേകം ശ്ര ദ്ധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്ത കോത്സവത്തിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരൻ എന്ന ബഹുമതിയും ആരോമൽ നേ ടിയിട്ടുണ്ട്.
വായനയുടെ ലോകത്ത് മാത്രമല്ല എഴുത്തിന്റെ ലോകത്തും എട്ടുവയ സ്സുകാരൻ ഏറെ ശ്രദ്ധേയനാ യിട്ടുണ്ട്. ആരോമലിൻ്റെ 'ആദ്യ അക്ഷരങ്ങൾ' എന്ന പ്രഥമപുസ്തകം ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
തൃക്കുറ്റിശ്ശേരി ഗവ. യുപി സ്കൂളിലെ അന്തരീക്ഷം ആരോമലിന് ഏറെ പ്രിയപ്പെട്ടതാണ്. ഒന്നാം ക്ലാസി ലെ അധ്യാപികയായ ഇന്ദുജ ടീച്ചറും സ്കൂളിലെ അധ്യാ പകനായ പ്രകാശൻ മാഷും ഉൾപ്പെടെയുള്ളവരുടെ പ്രോത്സാഹനം 'കവിതായനം' എന്ന തന്റെ കവിതാ ലാപനയാത്ര തുടരാൻ ആരോമലിന് തുണയാകുന്നു.
കിഴക്കയിൽ പ്രബീഷിൻ്റെയും ബിനിലയുടെയും മക നാണ് ആരോമൽ

Comments
Post a Comment