കൂടെയുണ്ട് കരുത്തേകാൻ' നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കല്ലാനോട്: കല്ലാനോട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് രാജീവൻ മല്ലിശ്ശേരിയാണ് ക്ലാസ് നയിച്ചത്. വിദ്യാർത്ഥികൾക്ക് നിയമപരമായ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സജി ജെ കരോട്ട്, എൻ.എസ്.എസ്. കോഡിനേറ്റർ ജെസ്സി മോൾ പി ടി, സ്കൗട്ട് മാസ്റ്റർ ജസ്റ്റിൻ ജോസ്, ഗൈഡ് ക്യാപ്റ്റൻ ജിജിത പി,സൗഹൃദ കോഡിനേറ്റർ രഞ്ജിനി ഗ്രേസ്,കരിയർ ഗൈഡൻസ് കോഡിനേറ്റർ ബോണി ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment