കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റാർസ് ഫിയസ്റ്റ പ്രതിഭാനുമോദനം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റാർസ് ഫിയസ്റ്റ പ്രതിഭാനുമോദനം ഉദ്ഘാടനം ചെയ്തു. സ്കൂളിൽ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സ്റ്റാർസ് ഫിയസ്റ്റ സംഘടിപ്പിച്ചു.
ഈ വർഷം പരീക്ഷയെഴുതിയ 118 വിദ്യാർത്ഥികളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 26 വിദ്യാർത്ഥികളെയും അഞ്ച് എപ്ലസും ഒരു എയും നേടിയ 6 വിദ്യാർഥികളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
School മാനേജർ ഫാദർ വിൻസെന്റ് കണ്ടെത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സണ്ണി ജോർജ് അധ്യക്ഷത വഹിച്ചു വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓക അമ്മദ് വൈസ് പ്രസിഡൻറ് ശ്രീമതി വിൻസി തോമസ് കൂരാച്ചുണ്ട് സെൻറ് തോമസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു അധ്യാപക പ്രതിനിധിമതി ഷൈമ കെ ഡൈ എലിസബത്ത്, ജോസഫ് പരീക്കൽ ജോൺ, ഫിദ ഫാത്തിമ എന്നിവർ സംസാരിച്ചു ചടങ്ങിന് പ്രിൻസിപ്പൽ ഷാജി കുര്യൻ സ്വാഗതവും സെക്രട്ടറി സുജിത്ത് ടോംസ് നന്ദിയും അർപ്പിച്ചു.

Comments
Post a Comment