തിരക്ക് മുതലെടുത്ത് മോഷണം നഗരത്തിലെത്തിയ പോക്കറ്റടിസംഘം പിടിയിൽ




റിട്ട. എസ്ഐയുടെ 35,000 രൂപ പോക്കറ്റടിച്ചു

കോഴിക്കോട് :പെരുന്നാൾ പ്രമാ ണിച്ച് നഗരത്തിലുള്ള ജനത്തിര ക്ക് മുതലെടുത്ത് മോഷണം നട ത്താനെത്തിയ നാലംഗ പോക്ക റ്റടിസംഘം നടക്കാവ് പോലീസി ന്റെ പിടിയിലായി. റിട്ട. എസ്ഐ യുടെ 35,000 രൂപ ബസിൽവെ ച്ച് പോക്കറ്റടിച്ചതുമായി ബന്ധ പ്പെട്ട അന്വേഷണമാണ് പ്രതിക ളെ വലയിലാക്കിയത്. വയനാ ട് പുൽപ്പള്ളി വാക്കയിൽ വി.എ സ്. ബിനോയ് (50), കോഴിക്കോ ട് തോട്ടുമുക്കം ചൂണ്ടംകുന്നത്ത് - സി.കെ. ഹുസൈൻ (69), കൊച്ചി പള്ളുരുത്തി പാറപ്പുറത്ത് പി.വി. ജോയ് നിസാർ (62), താമരശ്ശേ രി അമ്പായത്തോട് ഒ.പി. ഷമീർ (47) എന്നിവരാണ് പിടിയിലാ യത്. ഇവർ നാലുപേരും ഒരേ സംഘത്തിൽപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. വിവിധ പോക്കറ്റടി കേസുക ളിലായി ഒന്നിച്ചും അല്ലാതെയും ജയിൽശിക്ഷ അനുഭവിച്ചവരാണ് പ്രതികൾ. വി.എസ്. ബിനോയ് ഒരാഴ്ച മുൻപാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

വ്യാഴാഴ്ച രാവിലെ സിവിൽ സ്റ്റേഷനിലെ ട്രഷറിയിൽനിന്ന് പണം വാങ്ങി ടൗണിലേക്ക് വരു ന്ന വഴിയിൽ ബസിൽവെച്ചാണ് കോഴിക്കോട് സ്വദേശിയുടെ ബാ ഗിലുള്ള പണം മോഷ്ടിച്ചത്. നട ക്കാവിൽ ബസ്സിറങ്ങിയപ്പോഴാ ണ് പണം നഷ്ടപ്പെട്ട വിവരമറി ഞ്ഞത്. ബസിൽവെച്ച് ബഹളമു ണ്ടാക്കിയ നാലുപേരെ സംശയം

തോന്നിയതിനെത്തുടർന്ന് പോലി സിൽ വിവരമറിയിക്കുകയായിരു ന്നു. പ്രതികളുടെ രൂപവും വിവ രവും അറിയിച്ചതനുസരിച്ച് നഗ രത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിലാണ് വെ ള്ളിയാഴ്ച പ്രതികളെ കണ്ടെത്തി യത്. മോഷ്ടിച്ച പണത്തിൽനി ന്ന് 20,000 കണ്ടെടുത്തു. നടക്കാ വ് പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷ്, സബ് ഇൻസ്പെക്ടർമാ രായ എൻ. ലീല, സാബുനാഥ്, ജാക്‌സൺ, എഎസ്ഐമാരായ എം.വി. ശ്രീകാന്ത്, സിപിഒമാരായ ശ്രീരാഗ്, അബ്ദുസമദ്, ബിനീഷ് എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി