ചെമ്പനോട റോഡിൽ പൈപ്പ്പൊട്ടി റോഡിൽ അപകടക്കുഴി; കർഷക കോൺഗ്രസ് പ്രതിഷേധിച്ചു




ചെമ്പനോട : കടിയങ്ങാട് -പെരുവണ്ണാമൂഴി - പുഴിത്തോട് റോഡിൽ മുത്തേട്ടുപുഴ പാലത്തി നു സമീപത്ത് ജല അതോറിറ്റി പൈപ്പ് പൊട്ടി പാതയിലുണ്ടായ കുഴി അപകട ഭീഷണിയായി മാ സങ്ങളായിട്ടും പ്രശ്നം പരിഹരി ക്കാത്തതിൽ പ്രതിഷേധിച്ച് കർ ഷക കോൺഗ്രസിന്റെ നേതൃത്വ ത്തിൽ റോഡിലെ ഗർത്തത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. ഇന്നലെ മന്ത്രി പി.എ. മുഹമ്മ ദ് റിയാസ് ഉദ്ഘാടനം ചെയ്ത ക ടിയങ്ങാട് - പെരുവണ്ണാമൂഴി- ചെ മ്പനോട - പൂഴിത്തോട് റോഡി ന്റെ ഭാഗമായ ചെമ്പനോട മു ത്തേട്ടുപുഴ പാലത്തിലാണ് വി ള്ളൽ രൂപപ്പെട്ടത്. പാലത്തിനടി യിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയാ ണ് ഗർത്തം രൂപപ്പെട്ടത്. ഇത് ന ന്നാക്കാൻ പല തവണ വാട്ടർ അ ഥോറിറ്റിയോടും പൊതുമരാമ ത്ത് വകുപ്പിനോടും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. യൂഡിഎഫ് ചക്കി ട്ടപാറ പഞ്ചായത്ത് കമ്മറ്റി ചെയ ർമാനും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജോസ് കാരിവേലി പ്രത്യേഷധപ രിപാടി ഉദ്ഘാടനം ചെയ്‌തു. ടോമി മണ്ണൂർ അധ്യക്ഷത വഹിച്ചു. ജോ ബി ഇടച്ചേരി, ബാബു കാഞ്ഞി ക്കാട്ടുതൊട്ടിയിൽ, ജയിംസ് ഇല്ലി മുട്ടിൽ, ജയേഷ് ചെമ്പനോട, മോൻസി ചെത്തിമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി