പെരുവണ്ണാമൂഴി വട്ടക്കയത്ത് കാട്ടാന വിളയാട്ടം വിളനാശം തുടരുന്നു



✒️ ജോബി മാത്യു 

പെരുവണ്ണാമുഴി:  വനം വകുപ്പ് ഓഫിസിനു സമീപത്തെ പെരുവ ണ്ണാമുഴി വട്ടക്കയത്ത് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങി വിള കൾ നശിപ്പിക്കുന്നത് തുടരുന്നു. കഴിഞ്ഞ മൂന്നാഴ്ചയോളമായി നി രന്തരമായി കാട്ടാനകൾ ഇറങ്ങു ന്നുണ്ട്. വട്ടക്കയത്തെ കുംബ്ലാനി ക്കൽ റോയി, കുംബ്ലാനിക്കൽ ജേക്കബ് എന്നിവരുടെ വാഴകൾ ഉൾപ്പെടെയുള്ള വിളകളാണ് നശിച്ചത്. കഴിഞ്ഞ ദിവസവും ഒട്ടേറെ കർഷകരുടെ വിളകൾ നശിപ്പിച്ചിരുന്നു.

ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ 20 കിലോ മീറ്റർ ദൂരത്തിൽ സോളർ തൂക്കു വേലി പ്രവൃത്തി 2024 ഡിസംബ റിൽ മന്ത്രി ഉദ്ഘാടനം ചെയ്തി ട്ടും പണി ആരംഭിക്കാത്തതാണ് പ്രധാന പ്രശ്നം. പ്രവൃത്തി കരാർ എടുത്തവരുടെ അനാ സ്ഥയാണ് വിനയാകുന്നതെന്നു കർഷകർ പറഞ്ഞു. വനാതിർ ത്തിയിൽ സോളർ തൂക്കുവേലി നിർമിച്ചാൽ കൃഷി ഭൂമിയിൽ വന്യമൃഗ ശല്യം കുറയും.

പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ വർഷങ്ങളായി സ്‌ഥാപിച്ചിരുന്ന സോളർ വേലി പ്രവർത്തനക്ഷമമല്ലാത്തതാണു കാട്ടാന ശല്യം വർധിക്കാൻ കാര ണം. മാസങ്ങളായി കേടായ വേലി അറ്റകുറ്റപ്പണി നടത്തി യാൽ താൽക്കാലികമായി പ്രശ്ന‌ം പരിഹരിക്കാം. വനം വകുപ്പ് ജീവനക്കാർ ദിവസേന രാത്രി പട്രോളിങ് നടത്തുന്നുണ്ട്. വനഭൂമിയുടെ സമീപത്തെ കൃഷി യിടങ്ങളിൽ കുരങ്ങ് ഉൾപ്പെടെയു ള്ള മൃഗങ്ങളും കർഷകർക്ക് ഭീഷണിയാകുന്നു. വനഭൂമിയിൽ നിന്നു കൃഷിയിടത്തിലേക്ക് ചെരി ഞ്ഞു നിൽക്കുന്ന മരങ്ങളിലൂടെ യാണു കുരങ്ങ് ഉൾപ്പെടെയു ള്ളവ കൃഷി ഭൂമിയിൽ എത്തുന്നത് 

കൃഷിഭൂമിയിൽ എത്തുന്ന മൃഗ ങ്ങൾ കൊക്കോ, വാഴ തുടങ്ങിയ ഇടവിള കൃഷികൾ നശിപ്പിക്കുക യാണ്.

വനത്തിലെ മരങ്ങളുടെ ശിഖര ങ്ങൾ മുറിച്ചു മാറ്റി മൃഗശല്യം കു റയ്ക്കണമെന്ന് കർഷകർ വനം വകുപ്പിനോട് ആവശ്യപ്പെട്ടെങ്കി ലും ഫണ്ട് ഇല്ലാത്തതാണു പ്രധാന തടസ്സം. കൃഷിയിട ത്തിൽ വന്യമൃഗങ്ങൾ നിരന്തരം ഇറങ്ങുന്ന സാഹചര്യത്തിൽ നട പടിയെടുക്കാതെ കർഷകരെ കുടിയിറക്കാൻ വനം വകുപ്പ് ഗൂഢ നീക്കം നടത്തുന്നതായി കർഷ കർ ആരോപിക്കുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി