കക്കയം അടിയന്തരാവസ്ഥയിലെ കണ്ണീർക്കയം




കക്കയം അങ്ങാടിയിൽ ഇന്നും മഴനനഞ്ഞ് നിൽപ്പാണ് രാജൻ. "സഖാവ് പി. രാജൻ. അടിയന്തരാവസ്ഥയിൽ 1976 മാർച്ച് രണ്ടി ന് കക്കയം പോലീസ് ക്യാമ്പിൽ രക്തസാക്ഷിയായി" എന്ന വരികളിൽ ഭീദിതമായ ഒരു കാലമത്രയും സം ഗ്രഹിച്ചിരിക്കുന്നു. മഴയിൽ നനഞ്ഞൊട്ടി തൂങ്ങിക്കിട പ്പുണ്ട് ചുറ്റും രക്തപതാകകൾ.

ഈച്ചരവാരിയരുണ്ട് ഓർമയിലേക്ക് വരുന്നു... “എന്റെ നിഷ്ക്കളങ്കനായ കുഞ്ഞിനെ, മരിച്ചിട്ടും നിങ്ങ ളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്?” എന്ന ചോദ്യവും...മകനെ കാണാതായതിനെത്തുടർന്ന് ഈ ക്യാമ്പിൽ അന്വേഷിച്ചെത്തിയിരുന്നു ആ അച്ഛൻ... അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി:

“ഇലക്ട്രിസിറ്റി ബോർഡിൻ്റെ ആസ്ബസ്റ്റോസ് മേഞ്ഞ പഴയ കെട്ടിടത്തിലായിരുന്നു കക്കയം ക്യാ മ്പ് പ്രവർത്തിച്ചിരുന്നത്. ക്യാമ്പിന് മുന്നിൽ തടാകം പോലുള്ള ഒരു ജലാശയമുണ്ടായിരുന്നു. ഈ ജലാശ യത്തിന് മുകളിലൂടെ ഒരു മരപ്പാലമിട്ട് ക്യാമ്പ് കരയു മായി ബന്ധിപ്പിച്ചു. തോക്ക് മുകളിലേക്ക് ഉയർത്തിപ്പി ടിച്ച ഒരു പോലീസുകാരൻ ഇവിടെ സദാ ജാഗരൂക നായി നിലകൊണ്ടിരുന്നു. ഞാൻ ആ കാവൽക്കാര നോട് നേരിൽച്ചെന്ന് വന്നകാര്യം പറഞ്ഞു. അയാൾ വലിയ ഗൗരവത്തിലായിരുന്നു. പക്ഷേ, എന്നോട് മോശമായ ഒരുവാക്കും പറഞ്ഞില്ല. നേരേ അയാൾ ക്യാമ്പിലേക്ക് പോയി. ക്യാമ്പിൻ്റെ സർവാധിപതി ജയറാം പടിക്കലായിരുന്നു. തിരിച്ചുവന്ന പോലീസു കാരൻ, ക്യാമ്പിലേക്ക് പോകാൻ എനിക്ക് അനുവാദ മില്ലെന്നും എന്റെ മകൻ രാജൻ ക്യാമ്പിൽ സുഖമായി രിക്കുന്നുവെന്നും എന്നെ അറിയിച്ചു. പെട്ടെന്ന് മനസ്സിൽ കുളിർമ പരന്നു. അടുത്തനി മിഷം ഞാൻ പറഞ്ഞു: എനിക്കെന്റെ മോനെ കാണണം. അയാൾ മലപോലെ മുന്നിൽ നിൽക്കുകയാണ്. തീർത്തും ഏകനായി നിന്ന് ഞാൻ ഒച്ചവെക്കുകയാണ്. എൻ്റെ ശബ്ദം വല്ലാത്ത ഉച്ചത്തി ലായിരുന്നു.

എനിക്കൊന്നും ചെയ്യാൻകഴിയില്ല. ഗാർഡ് പറ ഞ്ഞു. അയാളുടെ മുഖം എന്തുകൊണ്ടോ വിവർണ മായിരുന്നുവെന്ന് എനിക്ക് തോന്നി...''

(ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ -പ്രൊഫ. ടി.വി. ഈച്ചരവാരിയർ)

രാജനോടൊപ്പം അന്ന് ആ ക്യാമ്പിൽ ഉരുട്ടലിന് വി ധേയനായ ജോസഫ് ചാലിയുടെ സാക്ഷ്യം:

“രാജനെ ഒരു മൂലയിൽ കിടത്തി കാലിനടിയിൽ ചൂ രൽകൊണ്ട് മർദിക്കുന്നതായി കണ്ടു. രാജൻറെ തലമുടി പിടിച്ച് ചുമരിലേക്ക് ചേർത്തി ടിച്ച് ബൂട്സ്കൊണ്ട് ഒരുദ്യോഗ സ്ഥൻ ചവിട്ടി. കൈകാലുകൾ കെട്ടി ഒരു ബെഞ്ചിൽ കിടത്തിയ രാജന്റെ വായിൽ തുണി കുത്തി ക്കയറ്റിയിരുന്നു. കുറേനേരം ഉരു ട്ടൽ നടത്തി. രാജൻ കിടന്ന് പി ടയുകയായിരുന്നു. ഉരുട്ടൽകർ മത്തിന് നേതൃത്വം നൽകിയത് ഇപ്പോൾ സസ്പെൻഷനിലുള്ള ഒരു സബ് ഇൻസ്പെക്ടറായിരു ന്നു. കുറെ ഉരുട്ടിക്കഴിഞ്ഞപ്പോൾ രാജന്റെ വായിൽനിന്ന് തുണി നീക്കുന്നത് കണ്ടു. രാജൻ അപ്പോൾ അനങ്ങുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ഒരാൾ ഓടി വെള്ളം കൊണ്ടുവന്ന് മുഖത്ത് തളിച്ചു. അപ്പോഴും രാജൻ നിശ്ചലംതന്നെ... നാലാംദിവസം ഒരു ആംഡ് റിസർവ് പോലീസുകാരൻ, രാജൻ മരിച്ചു എന്ന് എന്നോട് രഹസ്യമായി പറഞ്ഞു.
ഈ വിവരം മറ്റുചില പോലീസുകാരും പിന്നീട് എന്നോ ട് പറഞ്ഞിട്ടുണ്ട്.''

(മാതൃഭൂമി, 1977 മേയ് മൂന്ന്)

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി