കാത്തുകാത്തിരുന്ന് തുടങ്ങിയ സൗരവേലിനിർമാണം പാതിവഴിയിൽ മുടങ്ങി



✒️ നിസാം കക്കയം 

 കൂരാച്ചുണ്ട്:  പെരുവണ്ണാമൂഴി റെയ്ഞ്ചിലെ കക്ക യം വനാതിർത്തിയിൽ തുടങ്ങിയ സൗരവേലിനിർമാണം പാതിവഴിയിൽ നിർത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. അശാസ്ത്രീ യവും, അപകടത്തിന് വഴിവെക്കുന്ന തുമാണ് നിർമാണമെന്ന് പരാതിയു യർന്നിരുന്നു. കഴിഞ്ഞവർഷം മാർച്ച് അഞ്ചിന് കൃഷിയിടത്തിൽ വെച്ച് കാ ട്ടുപോത്തിന്റെ ആക്രമണത്തിൽ കർ ഷകനായ അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള ജന കീയപ്രതിഷേധം അവസാനിപ്പിക്കു ന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാ പിച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗരവേലിനിർമാണം.

പ്രവൃത്തിയേറ്റെടുക്കാൻ കരാറുകാ രില്ലാത്തതുൾപ്പടെയുള്ള സാങ്കേതിക തടസ്സങ്ങൾകാരണം പതിന്നാല് മാസത്തോളം വൈകിയ പദ്ധതിക്ക് കഴിഞ്ഞയാഴ്ചയാണ് തുടക്കംകുറിച്ചത്.

ഡാംസൈറ്റ് റോഡിൽ വിജയൻവളവുമുതൽ മഞ്ജുള എസ്റ്റേറ്റുവരെയു ള്ള 2.5 കിലോമീറ്റർ ഭാഗത്താണ് നിർ മാണം നടക്കുന്നത്. ഈ ഭാഗങ്ങളിൽ

പിഡബ്ല്യുഡി റോഡിൻ്റെ സൈഡിൽ ഒരുമീറ്റർ പോലും അകലം പാലിക്കാ തെയാണ് സൗരവേലിയുടെ തൂണു കൾ സ്ഥാപിച്ചിട്ടുള്ളത്. വിനോദസ ഞ്ചാരികളുടെയും, കെഎസ്ഇബി, വനംവകുപ്പ്, ടൂറിസം ജീവനക്കാരുടെ യും ഉൾപ്പടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോ കുന്ന മേഖലയിൽ റോഡരികിൽത്ത ന്നെ സൗരവേലി സ്ഥാപിക്കാനുള്ള നീ ക്കമാണ് പ്രതിഷേധത്തിന് കാരണമാ യിരുന്നത്.

വാഹനങ്ങൾക്ക് സൈഡ് കൊ ടുക്കുമ്പോൾ ഇതിന് തകരാർ സംഭവിക്കാനും, വാഹനത്തിലുള്ളവർക്ക് അപകടം സംഭവിക്കാനും സാധ്യത കൂ ടുതലാണ്. ഡാം സൈറ്റ് റോഡ് വിക സനം വരുന്നഘട്ടത്തിലും ഇത് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വരും. റോഡരികിൽ നിന്ന് മാറ്റി വിനോദസ ഞ്ചാരികൾക്കും, കർഷകർക്കും ഉപ കാരപ്രദമാകുന്നരീതിയിൽ ഉചിത മായ സ്ഥലത്ത് സ്ഥാപിക്കണമെന്നാ ണ് ആവശ്യമുയരുന്നത്. വനംവകുപ്പ് അധികൃതർ അനുകൂല അഭിപ്രായം അറിയിച്ചിട്ടില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി