കൂരാച്ചുണ്ട് പ്രസ് ഫോറം ഉന്നത വിജയികളെ ആദരിച്ചു
കൂരാച്ചുണ്ട് : പ്രസ്ഫോറം കൂരാച്ചുണ്ടിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
കൂരാച്ചുണ്ട് സെൻ്റ് തോമസ്, കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള 99 വിദ്യാർഥികൾക്കാണ് കാറ്റുള്ളമല മുട്ടുംമുഖത്ത് കുര്യൻ ആൻഡ് ഏലിയാമ്മ കുര്യൻ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തത്. അത്തിക്കയുടെ പ്രവാസം പുസ് തകം രചിച്ച കുഞ്ഞമ്മദ് കുരാച്ചുണ്ടിനെ അനുമോദിച്ചു.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ജോയി കുര്യൻ മുട്ടുംമുഖത്ത് അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ.വിൻസെൻ്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. പ്രമുഖ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് മുഖ്യാതിഥിയായിരുന്നു. ജോൺ ജോതിഷ് മുട്ടുംമുഖത്ത്, ജോബി കാഞ്ഞിരത്തുംകുഴിയിൽ, ജിതിൻ പതിയിൽ, ജോസ് വെളിയത്ത്, വി.ജെ.സണ്ണി, ഒ.കെ.നവാസ്, എ.കെ.പ്രേമൻ വർഗീസ് പാലക്കാട്ട്, ജോൺസൺ പൂകമല, എൻ.കെ.കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. പ്രസ് ഫോറം ഭാരവാഹികളായ രാജൻ വർക്കി, ബിജു കക്കയം, നിസാം കക്കയം എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :കൂരാച്ചുണ്ട് പ്രസ്ഫോറം സംഘടിപ്പിച്ച അവാർഡ് സമർപ്പണ ചടങ്ങ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി ഉദ്ഘാടനം ചെയ്യുന്നു.

Comments
Post a Comment