കാണുന്നില്ലേ, അച്ഛാ.... ഞങ്ങൾ സ്കൂ‌ളിലേക്ക്...




ഭർത്താവിൻ്റെ മരണശേഷം ഐവിഎഫ് ചികിത്സയിലൂടെ ഷിൽന ജന്മം നൽകിയ ഇരട്ടക്കുട്ടികൾ നാളെ സ്‌കൂളിലേക്ക്

കണ്ണൂർ :  പുസ്‌തകത്തിലെ പൂമ്പാറ്റയ്ക്ക് ഏതു നിറം കൊ ടുക്കുമെന്നു ചോദിച്ചപ്പോൾ നിമ മിത്രയ്ക്കു മഞ്ഞ മതി. നീല വേണമെന്നായി നിയ മാൻവി. നാളെ സ്കൂളിൽ പോകാനുള്ള ഒരുക്കത്തിൽ അമ്മ ഷിൽന പുതിയ പുസ്തക ങ്ങൾക്കു ചട്ടയിടുമ്പോൾ അതിലെ കൗതുകങ്ങൾ കാ ണുകയായിരുന്നു ഇരട്ടകൾ. തന്നെ ചേർത്തുനിർത്തി, കൂ ടെ നടന്ന കഥാകൃത്തും ബ്രണ്ണൻ കോളജ് അധ്യാപക നുമായിരുന്ന ഭർത്താവ് കെ.വി .സുധാകരന്റെ ഓർമകൾ കൂടി യാണീ ഇരട്ടകൾ. സുധാകര ന്റെ മരണ ശേഷമാ ണ് ഷിൽന ഈ മക്ക ളെ ഗർഭം ധരിച്ചത്.

            കെ.വി . സുധാകരൻ 


നീണ്ടകാ ലം പ്രണ യിച്ച് 200608 ആയിരുന്നു സുധാകരന്റെയും ഷിൽനയുടെയും വിവാ ഹം. കുഞ്ഞുങ്ങളുണ്ടാകാത്തതി നെത്തുടർന്ന് ഐവിഎഫ് ചികി ത്സ നടക്കുന്നതിനിടെ, 2017 ഓഗ സ്‌റ്റ് 15ന് നിലമ്പൂരിലുണ്ടായ വാ ഹനാപകടത്തിൽ സുധാകരൻ മരിച്ചു. ചികിത്സയ്ക്കായി സുധാ കരന്റെ ബീജം ആശുപ്രതിയിൽ സൂക്ഷിച്ചിരുന്നു. പാതിവഴിയിൽ തനിച്ചായെങ്കിലും, തന്റെ ജീവിതപ്പാതിയുടെ തുടിപ്പുകൾ എപ്പോ ഴും കൂടെ വേണമെന്നായിരുന്നു ഫെഡറൽ ബാങ്ക് പുതിയതെരു ബ്രാഞ്ച് മാനേജരായ ഷിൽനയു ടെ ആഗ്രഹം. അങ്ങനെയാണു സുധാകരന്റെ മരണശേഷം ഐവിഎഫ് ചികിത്സ തുടരാൻ ഷിൽന തീരുമാനിച്ചത്. 2018 സെപ്റ്റംബർ 13നു ഇരട്ടക്കുട്ടികൾ ക്കു ഷിൽന ജന്മം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി