വീണ്ടും പുള്ളിപ്പുലി: 7 നായ്ക്കളെ കൊന്നു




തിരുവമ്പാടി : കൂടരഞ്ഞി പഞ്ചാ യത്തിലെ കല്ലുംപുല്ല് ഓടപ്പൊ യിൽ ഭാഗത്ത് പുലിയിറങ്ങി. ഇന്നലെ വൈകിട്ട് പ്രദേശവാസി കൾ പുലിയെ കണ്ടു. കാരക്കാട്ട് രാജു, എത്തിലിൽ ബിജു എന്നി വരുടെ സ്ഥലത്തിനു സമീപമാ ണ് പുലിയെ കണ്ടത്. കാരയ്ക്കാ ട്ട് മറിയാമ്മയാണ് പുലിയെ കണ്ട ത്. നെല്ലിക്കൽ ലുക്കോസിന്റെ 2 നായ്ക്കളെയും പുതുപ്പറമ്പിൽ ഓമനയുടെ 3 നായ്ക്കളെയും എത്തിലിൽ ബിജു, രമണി ചുര ണിയിൽ എന്നിവരുടെ നായ്ക്ക ളെയുമാണ് പുലി പിടിച്ചത്. കഴി ഞ്ഞ 4 ദിവസങ്ങളിലായാണ് നാ യ്ക്കളെ പുലി പിടിച്ചത്.

രണ്ടാഴ്ച‌ മുൻപ് പൂവാറൻതോ ട് ഭാഗത്ത് പുലിയെ കണ്ടതിനു സമീപം വനപാലകർ കൂട് സ്‌ഥാ പിച്ചിരുന്നു. എന്നാൽ ഈ ഭാഗ ത്ത് പുലി കുടുങ്ങാത്തതിനെ തു ടർന്ന് മണ്ണാർപൊയിൽ ഭാഗത്തേ ക്ക് കൂടു മാറ്റി സ്ഥ‌ാപിച്ചിട്ടുണ്ട്.

പൂവാറൻതോട് കാടോത്തികു ന്ന് ഭാഗത്ത് ഇന്നലെ രാവിലെ മു തൽ കൊമ്പനാന ഇറങ്ങി വ്യാപ കമായി കൃഷി നശിപ്പിച്ചു. മമ്പാട്ട് സുബ്രഹ്‌മണ്യൻ, കോട്ടാല സു ലേഖ എന്നിവരുടെ കൃഷിയിട ത്തിലാണ് നാശനഷ്ടം. പലരുടെ യും വാഴത്തോട്ടം നശിപ്പിച്ചിട്ടുണ്ട്. വനപാലകർ സ്‌ഥലത്ത് എത്തി പടക്കം പൊട്ടിച്ച് ആനകളെ ഓടി ക്കാനുള്ള ശ്രമം തുടങ്ങി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി