നഷ്ടപ്പെട്ടപ്പോൾ മാലയുടെ വില 5000; തിരിച്ചു കിട്ടിയപ്പോൾ ലക്ഷങ്ങൾ
പെരിന്തൽമണ്ണ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മ യിൽ വിരിഞ്ഞ നൻമ മനസിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല തിരികെ കിട്ടി. പെരിന്തൽമണ്ണയ്ക്കടുത്ത് രാമപുരം സ്‌കൂൾപടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ നഷ്ടപ്പെട്ട നാലര പവൻ സ്വർണ മാലയാണ് പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്വാറിയിൽ നിന്ന് കിട്ടിയത്. അന്വേഷണത്തിൽ പരിസരവാസിയായ മച്ചിങ്ങൽ മുഹമ്മ ദിൻ്റെ ഭാര്യ ആമിനയുടേതാണ് മാലയെന്ന് വ്യക്തമായി.
ചെളിയിൽ പുതഞ്ഞു കിട ക്കുന്ന നിലയിൽ മാലയുടെ ചെറിയൊരു ഭാഗം കണ്ടപ്പോ ൾ വലിച്ചെടുക്കുകയായിരുന്നു. പിന്നീടത് ക ഴുകി വൃത്തിയാക്കിയപ്പോഴാണ് സ്വർണമാല യാണെന്ന് വ്യക്തമായത്. പവന് അയ്യായിരം രൂപയോളം വിലയുള്ള കാല ത്ത് അഞ്ച് പവനോളം തൂക്ക മുള്ള മാലയാണ് ക്വാറിയിലെ അലക്ക് കടവിൽ കാണാതെ പോയത്.
മാല നഷ്ടപ്പെട്ടതിനെത്തുട ർന്ന് ദിവസങ്ങളോളം ആമിന യും വീട്ടുകാരും നിരന്തരം തെ രച്ചിലും പ്രാർഥനയും വിവിധ അന്വേഷണങ്ങളും നടത്തി യെങ്കിലും ആഭരണം തിരികെ ലഭിച്ചില്ല. സ്വർണമാലയ്ക്ക് ഇ ന്നത്തെ വില വച്ചു നോക്കു മ്പോൾ ലക്ഷങ്ങൾ വരും.
കാൽനൂറ്റാണ്ടിന്റെ കാത്തി രിപ്പുകൾക്ക് ശേഷം തൊഴിലു റപ്പ് തൊഴിലാളികളുടെ നൻമ നിറഞ്ഞ മനസിൽ സ്വർണാഭരണം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആമിന യും കുടുംബവും.
നാട്ടുനൻമയുടെ ഭാഗമായ മാതൃകാതൊഴി ലാളികളെ ഒന്നാം വാർഡ് എഡിഎസ് കെ.പി. നസീമറുഖുനുദീൻ മധുരം നൽകി ആദരിച്ചു.


Comments
Post a Comment