ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് 4th ബ്ലോക്ക് ഏരിയയിൽ കാട്ടാന ശല്യം രൂക്ഷം.
ചക്കിട്ടപാറ: ഒരു മാസത്തിനു മുകളിലായി അപകടകാരിയായ ഒരു കുട്ടികൊമ്പൻ ഏകദേശം എല്ലാ ദിവസവും തന്നെ 4 ആം ബ്ലോക്കിന്റെ വിവിധ സ്ഥലങ്ങളിൽ ഇറങ്ങി നാശം വിതക്കുന്നു. വാച്ചർമാരും ഫോറസ്റ്റ്കാരും വന്ന് ആനയെ ഓടിക്കാറുണ്ടെങ്കിലും ഓടിക്കുന്നവർ പോയി കഴിഞ്ഞാൽ മറ്റൊരു പറമ്പിൽ അല്ലെങ്കിൽ മാറിനിന്ന് അതേ പറമ്പിൽ ഇറങ്ങും.
കഴിഞ്ഞ ദിവസം കിഴക്കെ ഇല്ലപറമ്പിൽ കണാരന്റെ വീട്ടുമുറ്റതെത്തി പട്ടിക്കൂടിന് കുത്തുകയും മുറ്റത്ത് കെട്ടിയ ടാർപോളിൻ വലിച്ച് കീറുകയും ചെയ്തു. ഇത് കണ്ട് പേടിച്ച കുഞ്ഞുകുട്ടികൾ ഇപ്പോളും ഭയത്തിലാണ്.
ലക്ഷ്മി നടേരിക്കുന്നത്ത്, അസീസ് തൊട്ടിയിൽ, ബിബിൻ മുളങ്കോത്ര, ചാക്കോ ഉള്ളാട്ടിൽ, കെ.ഇ കണാരൻ,ഏലികുട്ടി പാപ്പാടി എന്നിവരുടെ കൃഷികൾ കഴിഞ്ഞ ദിവസങ്ങളിൽ ആന നശിപ്പിച്ചു.
തുടർച്ചയായി നാശം വിതച്ച് ഭീതി പരത്തുന്ന കുട്ടി കൊമ്പനെ മയക്ക് വെടി വെച്ച് ഇവിടെ നിന്ന് മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.




Comments
Post a Comment