ലഹരിവിരുദ്ധ ജനകീയ പ്രതിരോധം - 2 മില്യൺ പ്ലഡ്ജ്
കൂരാച്ചുണ്ട് : കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 2 മില്യൺ ജനങ്ങൾ ഒരേ സമയം ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്യുന്ന പരിപാടി കൂരാച്ചുണ്ട് പഞ്ചായത്ത് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് കാര്യാലയത്തിലെ ഉദ്ദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പുറമെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ പ്രവർത്തകരും, പൊതു ജനങ്ങളും പങ്കെടുത്തു.
വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനിൽ കുമാർ, എസ് ഐ സൂരജ്, എച്ച് ഐ അരവിന്ദൻ, വി എസ് ഹമീദ്, വി ജെ സണ്ണി, കുഞ്ഞാലി കൊട്ടാല, ജോസ് വെളിയത്ത്, എൻ കെ കുഞ്ഞമ്മദ്, കാർത്തിക വിജയൻ, റസീന യൂസുഫ്, വിജയൻ കെ കെ, ആൻസമ്മ എൻ ജെ, അരുൺ ജോസ് തുടങ്ങിയവർ സംസാരിച്ചു.
പ്രസിഡൻറ് ഓ കെ അമ്മദ്
ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

Comments
Post a Comment