മലയോരഹൈവേ: ചെമ്പ്ര മുതൽ 28-ാം മൈൽ സർവേ നടപടികൾക്ക് തുടക്കം



✒️നിസാം കക്കയം 

കൂരാച്ചുണ്ട് : മലയോര ഹൈ വേയുടെ തൊട്ടിൽപ്പാലം -തലയാട് റൂട്ടിൽ കൂരാച്ചുണ്ട് പഞ്ചായത്തിലുൾപ്പെട്ട ചെമ്പ്ര മുതൽ 28-ാം മൈൽവരെയു ള്ള പാതനിർമാണത്തിന്റെ ഭാ ഗമായുള്ള സർവേ നിർണയം തുടങ്ങി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയു ടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. ഒന്നരമാസത്തി നകം സർവേ പൂർത്തിയാക്കി നിർമാണോദ്ഘാടനം നടത്താ നുള്ള ശ്രമങ്ങളാണ് പുരോഗ മിക്കുന്നത്.

ചെമ്പ്രമുതൽ കൂരാച്ചുണ്ട് പെട്രോൾ പമ്പിനു സമീപം വരെയും കൂരാച്ചുണ്ട് ടെലി ഫോൺ എക്സ്ചേഞ്ച് മുതൽ 28-ാം മൈൽവരെയുമുള്ള ഭാഗത്തെ ടെൻഡർ നടപടി കൾ മേയ് ആദ്യവാരത്തിൽ പൂർത്തിയായിരുന്നു. കൂരാച്ചു ണ്ട് അങ്ങാടിയിലെ 700 മീറ്റർ ഒഴിവാക്കി 9.45 കിലോമീറ്റർ ദൂ രത്തിൽ 51.42 കോടി രൂപയു ടേതാണ് പ്രവൃത്തി. കൂരാച്ചു ണ്ട് അങ്ങാടി ഭാഗത്ത് മറ്റൊരു അടങ്കൽ തയ്യാറാക്കി ടെൻഡർ ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചത്. ടൗണിലെ സ്ഥ ലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ എതിർപ്പുയർന്നിരുന്നു. വ്യാപാരികൾ ആശങ്കയറി യിച്ചതിനെത്തുടർന്ന് ഒട്ടേറെ ത്തവണ ചർച്ചകൾനടത്തിയ തിനു ശേഷമാണ് സ്ഥലം വിട്ടു നൽകാൻ സമ്മതപത്രം കൈ മാറിയത്. ഇവിടെയുണ്ടായ കാ ലതാമസമാണ് രണ്ട് റീച്ചായി പ്രവൃത്തിനടത്താൻ കാരണ മായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി