മഴ ശക്തം ; മണ്ണിടിച്ചിൽ ഭീഷണിയിൽ തലയാട് - കക്കയം മലയോര ഹൈവേ റോഡ്
✒️നിസാം കക്കയം
തലയാട്: മലയോരഹൈ വേയുടെ പണിനടക്കുന്ന ഇരു പത്തിയാറാം മൈലിൽ അപ കടസാധ്യത. കഴിഞ്ഞദിവസം മണ്ണിടിഞ്ഞ ഈ പ്രദേശത്തുനി ന്ന് മണ്ണ് നീക്കംചെയ്ത് ഗതാഗ തം പുനഃസ്ഥാപിച്ചിരുന്നു. മഴ കനത്തതോടെ ഇവിടെ മണ്ണടി യാനുള്ള സാധ്യത കൂടുതലാ ണ്. തലയാടുവഴി കക്കയം വി നോദസഞ്ചാരകേന്ദ്രത്തിലേ ക്ക് ധാരാളം വാഹനങ്ങളാണ് ഈവഴി നിത്യേന കടന്നുപോ കുന്നത്.
കഴിഞ്ഞ ഏതാനും ദിവസ ങ്ങളിലായി തലയാട് മലമേഖ ലകളിൽ ശക്തമായ മഴപെയ്യു കയാണ്. മഴ കനത്ത സാഹച ര്യത്തിൽ മണ്ണിളകിയ ഭാഗങ്ങ ളിൽ ഇനിയും മണ്ണിടിയാനുള്ള സാധ്യതയുണ്ട്. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വാഹനങ്ങൾ കടന്നുപോ കുമ്പോൾ ശ്രദ്ധിക്കുന്നതിനാ യി അപായ സൂചനാ ബോർ ഡുകളോ മറ്റുസംവിധാനങ്ങ ളോ ഇവിടെ ഏർപ്പെടുത്തിയി ട്ടില്ല. ശക്തമായ മഴയിൽ ഈ ഭാ ഗത്ത് മഴവെള്ളം കുത്തിയൊ ലിച്ചിറങ്ങുകയാണ്. ഹൈവേ ജോലി നടക്കുന്നതിനാൽ പല യിടങ്ങളിലും മണ്ണിളകിയിട്ടുണ്ട്. ഇവിടങ്ങളിൽനിന്നെല്ലാമാണ് മണ്ണിടിഞ്ഞ് തള്ളുന്നത്.
വരുംദിവസങ്ങളിൽ മഴ ശക്തമാകുമ്പോൾ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ട ന്നാണ് പ്രദേശവാസികൾ പറ യുന്നത്. അപകടങ്ങൾ സംഭവി ക്കാതിരിക്കാനുള്ള മുൻകരുത ലുകൾ എത്രയും പെട്ടെന്ന് സ്വി കരിക്കണമെന്നും പ്രദേശവാ സികൾ പറയുന്നു.

Comments
Post a Comment