കെഎസ്ആർടിസിയിൽ മാസം 20 ഡ്യൂട്ടി ചെയ്തില്ലെങ്കിൽ പണി തെറിക്കും
കോഴിക്കോട്: കെഎസ്ആർടിസി
യിൽ മാസം 20 ഡ്യൂട്ടിയെങ്കിലും ചെയ്‌തില്ലെങ്കിൽ പണി തെറിക്കും. കണ്ടക്ടർ, ഡ്രൈവർ വിഭാ ഗം ജീവനക്കാർക്കെതിരേയാണ് നടപടി വരുന്നത്. ഇതിനു മു ന്നോടിയായി യൂണിറ്റ് തലത്തി ൽ നോട്ടീസ് നല്‌കിത്തുടങ്ങി. നോട്ടീസ് കിട്ടി ഏഴുദിവസത്തി നകം വ്യക്തമായ മറുപടി ബോ ധിപ്പിച്ചില്ലെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് കണ്ടക്ടർമാരും ഡ്രൈവര്മാ രും ജോലിക്ക് ഹാജരാകാത്തതി നാൽ, സർവീസുകൾ മുടങ്ങാതിരിക്കാൻ ബദലി ജീവനക്കാരെ നിയോഗിക്കേണ്ടി വരുന്നു. ഇത്കെഎസ്ആർടിസിക്കു അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കു ന്നു എന്നാണ് മാനേജ്‌മെൻ്റിൻ്റെ
വിലയിരുത്തൽ. ഒരു മാസം 20 ഡ്യൂട്ടി ചെയ്യാത്തവരുടെ കണ ക്കെടുപ്പ് യൂണിറ്റുകളിൽ തുട ങ്ങി. വ്യക്തമായ കാരണത്താലു ള്ള അവധി അപേക്ഷ നല്കിയി ട്ടില്ലാത്തവർക്കെതിരേയാണ് നടപടി വരുന്നത്.
മേയ് മാസത്തിൽ 20 ഡ്യൂട്ടി ചെയ്യാത്തവരുടെ പട്ടിക ആദ്യമാ യി തയാറാക്കിയതും നിശ്ചിത ഹാജരില്ലാത്തവർക്ക് നോട്ടീസ് കൊടുത്തതും ആലപ്പുഴ യൂണി റ്റിലാണ്.
ഇവിടെ 13 ഡ്രൈവർമാർക്കും ഏഴ് വനിതകൾ ഉൾപ്പെടെ 13 ക ണ്ടക്ടർമാർക്കുമാണ് നോട്ടീസ് ന ല്കിയത്. മറ്റ് യൂണിറ്റുകളിലും പ ട്ടികയും നോട്ടീസും തയാറാക്ക ൽ പുരോഗമിച്ചു വരികയാണ്.

Comments
Post a Comment