ടോൾ പ്ലാസ കടക്കാൻ ഇനി 15 രൂപ മതിയാകും
വാണിജ്യേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾപോലുള്ള സ്വകാര്യ വാഹനങ്ങൾക്കായാണ് വാർഷിക പാസ് നടപ്പാക്കുന്നത്. ഉപയോഗിക്കാൻ തുടങ്ങുന്ന അന്നുമുതൽ ഒരുവർഷത്തേക്ക് അല്ലെങ്കിൽ പരമാവധി 200 യാത്രകൾക്കാണ് ഈ പാസ് ബാധകമാകുകയെന്നും ഗഡ്‌കരി വ്യക്തമാക്കിയിട്ടുണ്ട്. 3000 രൂപ അടച്ചാൽ 200 യാത്രകൾ ലഭിക്കുന്നതിനാൽ തന്നെ ബാധകമാകുകയെന്നും ഗഡ്‌കരി വ്യക്തമാക്കിയിട്ടുണ്ട്. 3000 രൂപ അടച്ചാൽ 200 യാത്രകൾ ലഭിക്കുന്നതിനാൽ തന്നെ ഒരു യാത്രയ്ക്ക് ശരാശരി 15 രൂപ മാത്രമേ ടോൾ ഇനത്തിൽ ചിലവ് വരൂവെന്നതാണ് വാർഷിക ടോൾ പ്ലാനിൻ്റെ ഏറ്റവും പ്രധാന നേട്ടം. ടോൾ പ്ലാസകളുടെ 60 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് വാർഷിക പാസ് കൊണ്ടുവരുന്നത്. ടോൾ പ്ലാസയിലൂടെ നിരന്തരം യാത്ര ചെയ്യുന്നവർക്ക് പാസ് ഗുണമാകുമെന്നാണ് വിലയിരുത്തൽ. അംഗീകൃത സർക്കാർ പ്ലാറ്റ്ഫോമുകൾ വഴി പാസ് ആക്റ്റിവേറ്റ് ചെയ്യാനും പുതുക്കാനും സാധിക്കും
ഇതിന്റെ പ്രയോജനങ്ങൾ എന്നത്, ഇടയ്ക്കിടെ ടോൾ നൽകാൻ വാഹനം നിർത്താതെ തടസ്സമില്ലാതെ യാത്ര ചെയ്യാം, പ്ലാസകളിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നു, എളുപ്പത്തിൽ ആക്ടിവേഷനും പുതുക്കലും സാധ്യമാക്കുന്ന ഡിജിറ്റൽ സൗകര്യം, എല്ലാ ഫാസ്ടാഗ് സൗകര്യമുള്ള ടോൾ പ്ലാസകളിലും രാജ്യവ്യാപകമായ കവറേജ്പാ സ് എങ്ങനെ എടുക്കാം പുതുക്കാം എന്നിവയാണ്.
വാഹന ഉടമകൾക്ക് പാസ് എടുക്കാനും പുതുക്കാനും എളുപ്പമാണ്. രാജ്മാർഗ് യാത്ര ആപ്പ് സന്ദർശിച്ചോ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ചോ ഇവ എളുപ്പത്തിൽ കൈകാര്യം ചെയ്യാം. ഈ പ്രക്രിയയ്ക്ക് സാധുവായ ഫാസാഗ് വിവരങ്ങൾ, വാഹന രജിസ്ട്രേഷൻ നമ്പർ, അടിസ്ഥാന പരിശോധന എന്നിവ ആവശ്യമായി വരും.

Comments
Post a Comment