കക്കയം വൈദ്യുത പദ്ധതി ; തടസ്സം നേരിടുന്നത് 100 മെഗാവാട്ട് വൈദ്യുതി ഉത്പാദനപദ്ധതിക്ക്'



 കക്കയം:  കനത്തമഴയിൽ ഡാമിൽ വെള്ളം നിറഞ്ഞപ്പോൾത്തന്നെ പെൻസ്റ്റോക്ക് തകരാർ സംഭവിച്ച തോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ഇബി ക്ക് സംഭവിക്കുന്നത്. മേയ് 25 മുതൽ 100 മെഗാ വാട്ട് വൈദ്യുതി ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്. കക്കയം ഡാമിൽനിന്ന് പവർഹൗസിലേ ക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനായി വെള്ളമെ ത്തിക്കുന്ന ഒന്നാംഘട്ട പദ്ധതിയുടെ പൈപ്പിന് 53 വർഷം പഴക്കമുണ്ട്. കക്കയം പവർഹൗസിൽനി ന്ന് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കക്ക യം ഡാമിലെ വെള്ളം മതിയാകാത്തതിനാൽ ബാ ണാസുരസാഗർ ഡാമിൽനിന്ന് 4.67 കിലോമീറ്റർ ദൂ രത്തിലുള്ള ടണൽവഴി വെള്ളമെത്തിക്കാൻ 2005-ലാണ് കുറ്റ്യാടി ഓഗ്മെന്റേഷൻ സ്ലീം നടപ്പാക്കിയത്. കക്കയം ഡാമിൽ വെള്ളംകുറയുമ്പോൾ ബാണാ സുരയിൽനിന്ന് അധികജലം എത്തിക്കുകയാണ് ഈ പദ്ധതിവഴി ചെയ്യുക. ഈ പദ്ധതിയുടെ തുടർ ച്ചയായാണ് 2010-ൽ 50 മെഗാവാട്ട് സ്ഥാപിതശേ ഷിയുള്ള രണ്ട് യന്ത്രങ്ങൾകൂടി സ്ഥാപിച്ച് കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ സ്ലീം നടപ്പാക്കിയത്. നി ലവിൽ തകരാർ സംഭവിച്ച പെൻസ്റ്റോക്ക് പൈപ്പ് ഇതിനായി രണ്ടാംഘട്ടത്തിൽ സ്ഥാപിച്ചതാണ്. പെൻസ്റ്റോക്ക് പൈപ്പിലെ വെള്ളം പൂർണമായി വറ്റിച്ചുകളഞ്ഞിരുന്നു. വെൽഡിങ് ജോലി അവസാ നിച്ചാൽ വെള്ളം നിറച്ച് വൈദ്യുതി ഉത്പാദിപ്പിക്കാ നുള്ള നടപടികളിലേക്ക് കടക്കും

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി