ഷഹബാസ് വധം: കുറ്റാരോപിതരുടെ SSLC പരീക്ഷഫലം തടഞ്ഞു
താമരശ്ശേരി: ഷഹബാസ് വധക്കേസിൽ കുറ്റം ആരോപിച്ച് കെയർ ഹോമിൽ കഴിയുന്ന ആറു പേരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13ലേക്ക് മാറ്റി.
SSLC ഫലത്തിനായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളും, കുടുംബവും ആകാംഷയോടെ ഫലത്തിനായി കാത്തിരിക്കുംമ്പോൾ ഷഹബാസിന്റെ പിതാവ് ഇക്ബാലും, ബന്ധുക്കളും നീതിക്കായി ഇന്നും ഹൈക്കോടതിയിലാണ്.
നേരത്തെ ഈ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത് വലിയ വിവാദമായിരുന്നു.
ഈ വിദ്യാർഥികൾ പരീക്ഷ എഴുതാനെത്തിയ സെൻ്ററുകളിൽ ഉൾപ്പടെ വിവിധ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു.

Comments
Post a Comment