S S L C പരീക്ഷയിൽ മലയാളത്തിന് ഒഡീഷക്കാരന്റെ എ പ്ലസ്
കോഴിക്കോട് : “പരീക്ഷാഫലം വന്നോ? ഞാനറിഞ്ഞില്ല!" ഒഡീ ഷക്കാരൻ സൻഗ്രാം പ്രധാന് അമ്പരപ്പ്. ഒഡീഷയാണ് മാതൃ ഭാഷ, പക്ഷേ തലക്കുളത്തൂർ സിഎംഎം എച്ച്എസ്എസിൽ ചേർന്ന് മലയാളം മീഡിയത്തിൽ പഠിച്ച് പരീക്ഷയെഴുതി മലയാള ത്തിൽ എ പ്ലസ് വാങ്ങി അധ്യാ പകരെ ഞെട്ടിച്ചിരിക്കുകയാണ് സൻഗ്രാം പ്രധാൻ. മലയാളവും ഇംഗ്ലിഷും അടക്കം മൂന്നു വിഷയ
ങ്ങളിൽ എ പ്ലസുമായാണ് സൻ ഗ്രാം പരീക്ഷ പാസായത്.
6 വർഷം മുൻപാണ് ഒഡീഷയി ലെ ഗൻജു ജില്ലയിൽനിന്ന് സൻ ഗാം പ്രധാൻ്റെ കുടുംബം കോഴി ക്കോട്ട് എത്തിയത്. തലക്കുള ആർ പറമ്പത്താണ് താമസം. അച്‌ഛൻ ഹേമന്ദ് പ്രധാനും അമ്മ പ്രൊതിമ പ്രധാനും കുലി പ്പണിക്കാരാണ്. അനിയൻ ദ്വിതി കൃഷ്ണ സിഎംഎം സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ്.
ഇതരസംസ്‌ഥാനക്കാരായ വി ദ്യാർഥികൾ കേരളത്തിലെ സ്‌കൂളിൽ ചേരുമ്പോൾ രണ്ടാം ഭാഷയായി ഇംഗ്ലിഷാണ് പതിവാ യി തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ സൻഗ്രാം മലയാളമാ ണ് തിരഞ്ഞെടുത്തത്. സിഎം എം സ്‌കൂളിൽ അഞ്ചാം ക്ലാസി ലാണ് ചേർന്നത്.
എന്തു കാര്യവും സൂക്ഷ്മത യോടെ ചെയ്യുന്ന സൻഗ്രാം എല്ലാ അധ്യാപകരുടെയും പ്രിയപ്പെട്ട കുട്ടി യാണ്. ഈ വർഷം തുട ക്കത്തിൽ പഴയ ബാഗു മിട്ട് സ്കൂ ളിൽ വന്ന സൻഗ്രാമിനുസ്‌കൂൾ ബാഗും മറ്റും വാ ങ്ങിക്കൊടുത്തതും അധ്യാപക രായിരുന്നു.

Comments
Post a Comment