കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; ദുരൂഹത നീങ്ങിയില്ല
മൃതദേഹം കണ്ടെടുത്ത് പത്തുദിവസം കഴിഞ്ഞിട്ടും മരണകാരണം വ്യക്തമായില്ല
✒️നിസാം കക്കയം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലെ സ്വകാര്യവ്യക്തിയുടെ കിണറിൽ മരിച്ചനിലയിൽ കാണപ്പെ ട്ട അതിഥിതൊഴിലാളി മഹേഷ്‌ദാസിൻ്റെ (30) മരണം സംബന്ധി ച്ച ദുരൂഹത നീങ്ങുന്നില്ല. മൃതദേ ഹം കണ്ടെടുത്തിട്ട് പത്തുദിവ സം കഴിഞ്ഞിട്ടും പോസ്റ്റ്‌മോർ ട്ടം റിപ്പോർട്ടുപോലും ലഭിച്ചിട്ടി ല്ല. ഏപ്രിൽ 25 വെള്ളിയാഴ്ച രാ ത്രിയാണ് മഹേഷ്ദാസിൻ്റെ മൃത ദേഹം കണ്ടെടുത്തത്. മൃതദേഹ ത്തിന് ദിവസങ്ങളോളം പഴക്കമു ള്ളതിനാൽ ജീർണിച്ചനിലയിലാ യിരുന്നു.
കൂരാച്ചുണ്ടിൽ രാത്രിസമയ ങ്ങളിൽ അതിഥിതൊഴിലാളികൾ തമ്മിലുള്ള സംഘർഷം പതിവാ ണ്. ലഹരി ഉപയോഗവും ഇവർ ക്കിടയിൽ കൂടുതലാണ്. കൂരാച്ചു ണ്ട് പോലീസ് പലതവണ അതി ഥിതൊഴിലാളികളിൽനിന്ന് ലഹ രിവസ്തുക്കൾ പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. മരണ പ്പെട്ട തൊഴിലാളിയും ഇത്തര ത്തിൽ സംഘർഷത്തിൽ പങ്കാ ളിയാവാറുണ്ട്. ആഴ്ചകൾക്കുമുൻ പും ഇവർക്കിടയിൽ തർക്കങ്ങൾ
നടന്നിരുന്നു. മേലെ അങ്ങാടി യിൽ താമസിക്കുന്ന തൊഴിലാ ളിയുടെ മൃതദേഹം ഒട്ടേറെ വ്യാ ദാപനങ്ങൾക്ക് സമീപമു ള്ള കിണറിൽ എങ്ങനെയെത്തി യെന്നാണ് നാട്ടുകാർ ചോദിക്കു ന്നത്. സമീപ വ്യാപാരസ്ഥാപന ങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നെ ങ്കിലും വ്യക്തമായ ഉത്തരം ലഭി ക്കുന്ന ഒന്നും കണ്ടെത്താൻ സാ ധിച്ചിട്ടില്ലെന്നാണ് സൂചന.
അതിഥിതൊഴിലാളികൾ താമ സിച്ചുവരുന്ന കെട്ടിട ഉടമയുടെ യും മഹേഷിൻ്റെ സുഹൃത്തായ അതിഥി തൊഴിലാളിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി യിരുന്നു. സമീപദിവസങ്ങളിൽ കൂരാച്ചുണ്ടിൽനിന്ന് കാണാ തായ അതിഥിതൊഴിലാളികളുടെ വിവരങ്ങൾ പോലീസ് ശേഖരി ക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടനു സരിച്ച് തുടർനടപടികൾ വേഗ ത്തിലാക്കാനാണ് പോലീസ് തീ രുമാനം. ആന്തരികാവയവങ്ങ ളുടെ വിശദമായ പരിശോധ നാ റിപ്പോർട്ടും വരാനുണ്ട്. പോ സ്റ്റ്മോർട്ടം നടപടികൾക്കുശേ ഷം മൃതദേഹം ബന്ധുക്കൾക്ക് വി ട്ടുകൊടുത്തിരുന്നെങ്കിലും ജീർ ണിച്ച അവസ്ഥയിലായിരുന്നതി നാൽ സ്വദേശമായ ബംഗാളിലേ ക്ക് കൊണ്ടുപോകാതെ മൃതദേ ഹം കോഴിക്കോട്ടുവെച്ചുതന്നെ സംസ്കാരം നടത്തിയിരുന്നു.

Comments
Post a Comment