നാടിനു മാതൃകയായി യുവാക്കളുടെ 'പാലം ബ്രദേഴ്സ്‌' കൂരാച്ചുണ്ട്



 കൂരാച്ചുണ്ട് : വട്ടച്ചിറ - കൂരാച്ചുണ്ട് റോഡ്  'പാലം ബ്രദേഴ്സ്‌' കൂട്ടായ്മയിലെ അംഗങ്ങൾ    റോഡിന്റെ ഇരുവശവും കാടും പടലും വെട്ടി വൃത്തിയാക്കി. 
 മാതൃകാപരമായ  പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം  നൽകിയത്  സിജു പേണ്ടാനത്ത്‌, നിധിൻ ഇ ടി, ബെന്നി പി, സന്തോഷ്‌ വെട്ടുകല്ലേൽ, റ്റൊജോ കുളത്തുങ്കൽ, സനോജ്‌ കൊല്ലങ്കുന്നേൽ, ജിജൊ പന്തലാങൽ, ജിബിൻ പന്തലാങ്ങൽ, ജോൺസൺ കരിങ്കട തുടങ്ങിയവരടങ്ങുന്ന 'പാലം ബ്രദേഴ്സ്‌' എന്ന വട്ടച്ചിറ യുവാക്കളടങ്ങുന്ന കൂട്ടയ്മയാണ് .
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് ഓകെ അമ്മദ് യുവാക്കളെ  അഭിനന്ദിച്ചു..


പാലം ബ്രദേഴ്സ്‌ കൂട്ടായ്മ  കോങോലത്താഴെ റോഡ്‌ ഭാഗികമായി കോൺക്രീറ്റ്‌ ചെയ്ത ഭാഗത്ത്‌ വെള്ളക്കെട്ട്‌ രൂപപ്പെടുന്നതും. ഓട്ടോ റിക്ഷകളും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടാൻ സാദ്ധ്യത കൂടുതലാണെന്നും പ്രസിഡൻ്റിൻ്റെ 
പാലം ശ്രദ്ധയിൽ പെടുത്തി.
എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കുവാൻ പഞ്ചായത്തിന്റെ ഭാഗത്ത്‌ നിന്നും സത്വര നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നു ഓകെ അമ്മദ് അറിയിച്ചു 




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി