പാളയം മാർക്കറ്റ് മാറ്റത്തിനെതിരെ പ്രതിഷേധം ശക്തം
കോഴിക്കോട് : കോഴിക്കോട്പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്ന തിനെതിരെ കച്ചവടക്കാരും തൊ ഴിലാളികളും സമരത്തിലേക്ക്.
വികസനത്തിന്റെ പേരുപറഞ്ഞാണ് പാളയം പച്ചക്കറി മാർ ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നത്. നിലവിൽ കോർപറേഷന്റെ കെട്ടിടത്തിലാണ് മാർക്കറ്റ്. വാടക വാങ്ങുന്നതും കോർപറേഷനാണ്. എന്നാൽ കല്ലുത്താൻ കടവിലെ കെട്ടിടത്തിലെ വാടക വാങ്ങുന്നത് സ്വകാര്യകമ്പനിയാണ് .
നിലവിൽ പച്ചക്കറി മാർക്കറ്റി നൊപ്പം പ്രവർത്തിക്കുന്ന ഫ്രൂ ട്സ്, തൈര്, മിഠായി തുടങ്ങിയ കച്ചവടങ്ങൾ അടച്ചുപൂട്ടേണ്ടിവ രും. ഉന്തുവണ്ടി തൊഴിലാളികൾ ക്ക് ജോലിയില്ലാതാകും.
അയ്യായിരത്തോളം കുടുംബ ങ്ങൾ ദുരിതത്തിലാവുമെന്നും ഭാ രവാഹികൾ പറഞ്ഞു. അഞ്ച് ഏക്കറോളം സ്‌ഥലത്തെ വിശാല മായ മാർക്കറ്റാണ് 75 സെൻ്റ് സ്‌ഥ : ലത്തെ കെട്ടിടത്തിലേക്ക് മാറ്റുന്ന ത്. ഇടതു മുന്നണിയുടെ ഭാഗ മായ സിപിഐയുടെ തൊഴിലാളി സംഘടനയും സമര രംഗത്തുണ്ട്.

Comments
Post a Comment