മൺസൂൺ അടുക്കുന്നു ; കക്കയം ഡാം സേഫ്റ്റി ഓഫിസിൽ ആവശ്യത്തിന് ഉദ്യോഗസ്‌ഥരില്ല
✒️ ജോബി മാത്യു
എഎക്‌സ്ഇ തസ്‌തികയിൽ 4 മാസമായി ആളില്ല
കക്കയം : കെഎസ്ഇബി കക്കയം ഡാം സേഫ്റ്റി ഓഫിസിൽ ഉദ്യോഗസ്ഥരുടെ കുറവ് ഡാമി ന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ഉയരു ന്നു. കക്കയം ഡാം സൈറ്റ് ഗേറ്റിൽ പ്രവർത്തിച്ചിരുന്ന ഓഫി സ് ഒരാഴ്ച മുൻപാണ് ഒന്നര കി ലോമീറ്റർ ദൂരത്തിലുള്ള ഡാം ഷട്ടർ മേഖലയിലേക്ക് മാറ്റിയത്.
ബാണാസുര സാഗർ ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ കീഴിലാണ് കക്കയം ഡാം സേഫ്റ്റി ഓഫിസ്. കക്കയത്ത് ഓഫിസിന്റെ മേധാ വി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ കഴിഞ്ഞ 4 മാസമായി ഉദ്യോഗസ്‌ഥൻ ഇല്ല. പകരം അസിസ്റ്റന്റ് എൻജിനീയർക്ക് ചാർജ് നൽകിയിരിക്കുക യാണ്. ഹൈഡൽ ടൂറിസം ചാർജും ഈ അസിസ്റ്റന്റ് എൻജിനീയർ തന്നെയാണ് വഹിക്കുന്നത്.
മൺസൂൺ മുന്നൊരുക്കത്തി ന്റെ ഭാഗമായി ഒട്ടേറെ പ്രവർത്ത നങ്ങൾ നടത്തേണ്ട സമയത്ത് പ്രധാന തസ്തികയിൽ ഉദ്യോഗ സ്ഥനെ നിയമിക്കാത്തത് പ്രശ്ന മാകുകയാണ്. മഴയത്ത് ഡാമിലെ ജലനിരപ്പ് വർധിച്ച് ഡാം തുറക്കുന്നതും മുൻ കരുതൽ നടപടികൾ ഏകോപി പ്പിക്കുന്നതും ഈ ഡാം സേഫ്റ്റി ഓഫിസാണ്.
ഡാം സൈറ്റ് ഓഫിസിൽ ഒരു സബ് എൻജിനീയറുടെ സേവനം മുഴുവൻ സമയവും ഉണ്ടാകണമെ ന്നു ചട്ടം ഉണ്ടെങ്കിലും ഇത് പാലിക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്. ഡാമിലെ ജലത്തിന്റെ അളവ് ഉൾ പ്പെടെ ഒട്ടേറെ പ്രവർത്തനങ്ങ ളിൽ താൽക്കാലിക ജീവനക്കാ രെ കൂടാതെ പരിചയ സമ്പന്ന രായ ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണ്. കക്കയം മേഖലയിൽ മാവോയിസ്റ്റ് ഭീഷണി നിലവിലുണ്ട്. കക്കയം ഡാം സൈറ്റ് ഗേറ്റ് മേഖലയിലെ പൊലീസ് ക്യാം പിൽ ഇപ്പോൾ ലാൻഡ് ഫോൺ, മൊബൈൽ ഫോൺ സൗകര്യം ഇല്ല.
കക്കയത്തെ ഓഫിസിൽ ജീവ നക്കാരുണ്ടെങ്കിലും ഡാം സൈറ്റ് ഭാഗത്ത് ഡ്യൂട്ടി പരിമിതമാണെന്ന് പരാതി ഉയരുന്നുണ്ട്.

Comments
Post a Comment