കൂരാച്ചുണ്ടിൽ സാംസ്‌കാരിക നിലയം യാഥാർഥ്യമാവുന്നു




എസ്റ്റിമേറ്റ് നടപടികൾ തുടങ്ങി

✒️നിസാം കക്കയം 

കൂരാച്ചുണ്ട് : മലയോര കുടിയേറ്റമേഖലയായ കൂരാച്ചുണ്ടിൽ അങ്ങാടിയോടുചേർന്ന് ഒരു സാംസ്കാരികനിലയം വേണമെ ന്ന ആവശ്യത്തിന് വർഷങ്ങളു ടെ പഴക്കമുണ്ട്. പഞ്ചായത്തിലെ കല്ലാനോട്, കേളോത്തുവയൽ തുടങ്ങിയ ഭാഗങ്ങളിൽ സാംസ്കാരിക നിലയങ്ങളുണ്ടെങ്കിലും എട്ടോളം വാർഡുകളുടെ സിരാ കേന്ദ്രമായ കൂരാച്ചുണ്ട് അങ്ങാടി യിൽ ആളുകൾക്ക് ഇരിക്കാനോ, വിനോദത്തിനോ, വായനയ്ക്കാ സൗകര്യമില്ല. വിദ്യാർഥികൾ, സാംസ്കാരികപ്രവർത്തകർ, വ്യാ പാരികൾ, ലോഡിങ് തൊഴിലാളി കൾ, ഡ്രൈവർമാർ തുടങ്ങി ഒട്ടേറെയാളുകൾ ദിവസേന കേന്ദ്രീ കരിക്കുന്ന കൂരാച്ചുണ്ട് അങ്ങാ ടിയിലോ, പഞ്ചായത്ത് പരിസര ത്തോ നിലവിൽ സാംസ്ക്കാരികനി ലയം വേണമെന്ന് പലസംഘടന കളും ആവശ്യപ്പെട്ടിരുന്നു.

പൊതുജനാവശ്യം കണക്കി ലെടുത്ത് കൂരാച്ചുണ്ട് ഗ്രാമപ്പ ഞ്ചായത്ത് ഭരണസമിതി 2025 -2026 വർഷത്തെ പ്രവർത്തനഫ ണ്ടിൽ അഞ്ചുലക്ഷം രൂപ സാം സ്കാരികനിലയം നിർമിക്കാൻ മാ റ്റിവെച്ചിരുന്നു. അതിന്റെ തുടർ നടപടികളുടെ ഭാഗമായി പഞ്ചാ യത്ത് പ്രസിഡന്റ് ഒ.കെ. അമ്മ ദ്, വൈസ് പ്രസിഡന്റ് വിൻസി തോമസ്, ഓവർസിയർമാർ എന്നിവരുടെ നേതൃത്വത്തിൽ
എസ്റ്റിമേറ്റ് നടപടികൾക്ക് തുട ക്കമായി.

കൂരാച്ചുണ്ട്-ബാലുശ്ശേരി റോഡ് ജങ്ഷനുസമീപത്ത് കാലങ്ങളായി പ്രവർത്തനരഹിതമായിക്കിടക്കുന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള മത്സ്യവിപണനസമുച്ചയം സാംസ്കാരികനിലയമാക്കി മാറ്റാനാണ് ഭരണസമിതി തീരുമാനം.

ഈവർഷംതന്നെ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണന്നും ഭാവിയിൽ മത്സ്യ - മാംസ കച്ചവടങ്ങൾ ഒരുകുടക്കിഴിലാക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ അധീനതയിലുള്ള മറ്റൊരുസ്ഥലത്ത് മത്സ്യ - മാംസ മാർക്കറ്റ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മ ദ് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി