കൂരാച്ചുണ്ടിൽ സബ്‌ ട്രഷറിക്ക്‌ സ്വന്തമായി ബിൽഡിംഗ്‌ വരുന്നു




കൂരാച്ചുണ്ട് :   സബ്‌ ട്രഷറിക്കായി സ്വന്തമായി കെട്ടിടം വേണമെന്നത്‌ വളരെ കാലമായുള്ള ആവശ്യമാണു. അതിനായി പഞ്ചായത്ത്‌ അനുവദിച്ചിട്ടുള്ള ആറു സെന്റ്‌ ഭൂമിയിൽ കെട്ടിടം പണിയാനുള്ള സ്ഥലത്ത് കാടും വെസ്റ്റുകളും നീക്കി വൃത്തിയാക്കി.അധികം താമസിയാതെ പ്രവൃത്തി തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.


2014ൽ യുഡിഎഫ് സർക്കാർ അനുവദിച്ച സബ് ട്രഷറി 2016 ലാണ് വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. 2015 ൽ ഭൂമി ട്രഷറി വകുപ്പിനു കൈമാ റാൻ പഞ്ചായത്ത് ഭരണസമിതി യോഗത്തിൻ്റെ തീരുമാനം സർ ക്കാരിനെ അറിയിച്ചിരുന്നു.

2023 ൽ ഭരണസമിതി തീരുമാനം വീണ്ടും തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കൈമാറി. ഈ ഫയൽ തദ്ദേശ വകുപ്പ് തുടർ നട പടികൾക്ക് റവന്യു വകുപ്പിനു നൽകുകയായിരുന്നു. റവന്യു വകുപ്പ് ഭൂമി ട്രഷറി വകുപ്പിനു കൈമാറിയാൽ മാത്രമേ കെട്ടിട നിർമാണ നടപടികൾ ആരംഭി ക്കാൻ സാധിക്കു.

വാടക കെട്ടിടത്തിലെ ഒന്നാം നിലയിലെ ഓഫിസിൽ കയറിയി റങ്ങാൻ പെൻഷൻകാർ ഉൾപ്പെ ടെ ദുരിതം അനുഭവിക്കുകയാണ്. ശുചിമുറി സൗകര്യം ഇല്ലാത്തതും: പ്രശ്നമാകുന്നുണ്ട്. കുരാച്ചുണ്ട്, ചക്കിട്ടപാറ, കോട്ടൂർ, കായണ്ണ പഞ്ചായത്തുകളാണ് ഈ ട്രഷറി ഓഫിസിന്റെ പരിധിയിലുള്ളത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി