പെരുവണ്ണാമൂഴിയിൽ കുരിശ് പള്ളിയുടെ ചില്ല് എറിഞ്ഞ് തകർത്ത നിലയിൽ
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫാത്തിമ മാത ദേവാലയത്തിന്റെ കീഴിലുള്ള പെരുവണ്ണാമൂഴി അണക്കെട്ടിന് സമീപമുളള പരിശുദ്ധ മാതാവിന്റെ കുരിശു പള്ളിയുടെ ചില്ലാണ് എറിഞ്ഞ് തകർത്ത നിലയിൽ കാണപ്പെട്ടത്.
ഇന്ന് കാലത്താണ് പെരുവണ്ണാമൂഴി അണക്കെട്ടിന്റെ വലതുകരയിലുള്ള കുരിശുപള്ളിയുടെ ചില്ല് എറിഞ്ഞ് തകർത്ത നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഫാത്തിമ മാത പള്ളി വികാരി ഫാ. എബ്രഹാം വള്ളോപ്പിള്ളി പെരുവണ്ണാമൂഴി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ്ബ് ഇൻസ്പക്ടർ കുഞ്ഞമ്മദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments
Post a Comment