കരിയാത്തുംപാറ, തോണിക്കടവ് മേഖലകളിൽ ടൂറിസം വികസനം: ഡിപിആർ ഒരു മാസത്തിനകം'
✒️ജോബി മാത്യു
കൂരാച്ചുണ്ട് : ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കുറ്റ്യാടി ജലസേചന പദ്ധതി പെരു വണ്ണാമൂഴി റിസർവോയറിന്റെ ഭാഗമായ കരിയാത്തുംപാറ, തോണിക്കടവ് മേഖലകളിൽ ടൂറിസം വികസന പദ്ധതികൾക്ക് ഒരു മാസത്തിനകം ഡിപിആർ തയാറാ ക്കുമെന്ന് കെ.എം.സച്ചിൻദേവ് എംഎൽഎ അറിയിച്ചു.
കരിയാത്തുംപാറ ടൂറിസം വിക സനത്തിന് കഴിഞ്ഞ സംസ്‌ഥാന ബജറ്റിൽ 2 കോടി രൂപ അനുവദി ച്ചിരുന്നു. വ്യൂ പോയിന്റ് ഉൾപ്പെ ടെയുള്ള പ്രവൃത്തികൾ ആദ്യഘട്ടം പൂർത്തിയാക്കും.
ഡിപിആർ തയാറാക്കുന്നത് മാ സങ്ങളായി വൈകുന്നതായി കഴി ഞ്ഞ ദിവസം മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് തോണിക്കടവിൽ ജനപ്രതിനിധി കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നത്.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസി ഡന്റ് ഒ.കെ.അമ്മദ്, മെംബർ അരുൺ ജോസ്, ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂ ട്ടീവ് എൻജിനീയർ പി.കെ.ബിജു, ഊരാളുങ്കൽ ലേബർ കോൺട്രാ ക്ട് സൊസൈറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Comments
Post a Comment