മഴ ശക്തമായി ; പേരാമ്പ്ര ബൈപ്പാസിലും പന്തിരിക്കര പെരുവണ്ണാമൂഴി റോഡിലും മരംവീണ് ഗതാഗതതടസ്സം.




പേരാമ്പ്ര: ഇന്നലെ കാലത്ത് മുതൽ ഏറെനേരം പെയ്ത മഴയിൽ പേരാമ്പ്രയുടെ പലഭാഗങ്ങളിലും റോഡരികിലുള്ള മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. 
ഇന്നലെ ഉച്ചയോടെ പേരാമ്പ്ര ബൈപ്പാസ് ആലോകൂട്ടം റോഡിൽ റോഡരികിലുള്ള പ്ലാവ് മുറിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു. 
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം പ്രദീപിന്റെ നേതൃത്വത്തിൽ എത്തിയ ഒരുയൂണിറ്റ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. 

ഇന്നലെ വൈകുന്നേരം പന്തിരിക്കര പെരുവണ്ണാമൂഴി റോഡിൽ മരം വീണു ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു..
പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. 
നിലയത്തിലെ ഉദ്യോഗസ്ഥരായ ടി ബബീഷ്, ആർ ജിനേഷ്, എം മനോജ്, ആരാധ് കുമാർ, ഹോം ഗാർഡ് കെ പി ബാലകൃഷ്ണൻ, രാജീവൻ എന്നിവരും ദൗത്യത്തിൽ പങ്കാളികളായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി