കരിയാത്തുംപാറയിൽ ജലജീവൻ കുഴി മൂടിയില്ല; യാത്രാദുരിതം



✒️ ജോബി മാത്യു 

കരിയാത്തുംപാറ : തോണിക്കടവ് - കരിയാത്തുംപാറ റോഡിൽ കരിയാത്തുംപാറ അങ്ങാടി ഭാഗത്ത് ജലജീവൻ പൈപ്പിടാൻ കുഴി ച്ച പാതയോരം മാസങ്ങളായി നന്നാക്കാത്തതിനാൽ ജനങ്ങൾ ക്ക് യാത്രാദുരിതം.

മാസങ്ങൾക്ക് മുൻപ് ജലജീവൻ പൈപ്പിട്ട ശേഷം കുഴി യെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്യാത്തതാണ് പ്രശ്നം അതി നു ശേഷം ജില്ലാ പഞ്ചായത്തി ന്റെ റോഡ് നവീകരണം നടന്നപ്പോഴും നാട്ടുകാർ ജലജീവൻ, റോഡ് പ്രവൃത്തി കരാറുകാരോട് പാതയോരം നവീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടിയെ ടുത്തില്ല.

അങ്ങാടി ഭാഗത്ത് 50 മീറ്ററോ ളം ദൂരത്തിൽ പാതയോരം മണ്ണ് നിറഞ്ഞ നിലയിലാണ്. മഴക്കാല ത്ത് ചെളി നിറഞ്ഞ് റോഡരികിൽ വാഹന ഗതാഗതത്തിനു പ്രശ്‌നം : നേരിടുമെന്നും പ്രദേശവാസികൾ :

പറയുന്നു. കരിയാത്തുംപാറ, കക്കയം, തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്ക് നിരന്തരം വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാ ണിത്.

അധികൃതരുടെ തികഞ്ഞ അവഗണനയാണ് പാതയോരം നവീകരണം വൈകാൻ കാരണം. റോഡരിക് കോൺക്രീറ്റ് ചെയ്യാൻ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവ ശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി