മലയോര ഹൈവേ ; ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ മുക്കിൽ റോഡിനു വീതിയില്ല താലൂക്ക് സർവേയർ അളക്കണമെന്നു നാട്ടുകാർ
ചക്കിട്ടപാറ : പെരുവണ്ണാമൂഴി - ചക്കിട്ടപാറ റൂട്ടിൽ മലയോര ഹൈവേ പ്രവൃത്തിയിൽ പിള്ള പ്പെരുവണ്ണ മുക്കിൽ റോഡിനു വീതിയില്ലെന്നു പരാതി ഉയർന്നു. പാതയിൽ വളവും ഇറക്കവുമുള്ള മേഖലയിൽ 16 മീറ്റർ വരെ വീതി ആവശ്യമുള്ള മേഖലയിൽ 11.5 മീറ്റർ വീതിയിൽ പ്രവൃത്തി നട ക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വർഷങ്ങൾക്ക് മുൻപ് റോഡി നു ഭൂമി ഏറ്റെടുത്ത ഭാഗം ഒഴിവാ ക്കി പണി നടക്കുന്നതിനാലാണ് വീതി കുറയുന്നത്. വളവും ജംക്ഷനും ഉള്ള മേഖലയിൽ റോഡിൻറെ ഭൂമി പൂർണമായും ഉപയോഗിക്കണമെന്നാ വീണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. നിലവിലെ അളവിൽ പണിതാൽ ഗതാഗതത്തിനു പ്രശ്നം നേരിടും
പിള്ളപ്പെരുവണ്ണ മുക്കിൽ റോഡ് ഭാഗത്ത് കോൺക്രീറ്റ് ചെയ്തും മണ്ണിട്ടും ഉയർത്തിയതിനാൽ തോട്ടത്തിൽ മുഹമ്മദിന്റെ കടയിലേക്കും വീട്ടിലേക്കുള്ള വഴി മുടങ്ങിയിട്ട് 5 മാസം കഴിഞ്ഞു. വഴി അടഞ്ഞതോടെ കച്ചവടം നിലച്ചതിനാൽ ഈ കുടുംബം പ്രതിസന്ധിയിലായി.
പിള്ളപ്പെരുവണ്ണ ക്ഷേത്രം, കൂവപ്പൊയിൽ റോഡിലേക്കും യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. പ്രവൃത്തി നീളുന്നതാണ് പ്രധാന പ്രശ്നം.
പണി ഇപ്പോൾ മുടങ്ങിയ സ്‌ഥിതിയാണ്. റോഡിന്റെ ഭൂമി പൂർണമായും ഉപയോഗപ്പെടുത്താൻ താലൂക്ക് സർവേയർ അളക്കണമെന്നും കേരള റോഡ് ഫണ്ട് ബോർഡ് പാത വീതി കുറച്ച് നിർമിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ജനകീയ ആവശ്യം ഉയരുന്നുണ്ട്.

Comments
Post a Comment