വോളി ആവേശത്തിൽ കൂരാച്ചുണ്ട്





✒️ നിസാം കക്കയം 

കൂരാച്ചുണ്ട് : വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം നടക്കുന്ന വോളിബോൾ ടൂർ ണമെന്റ്റ് ആവേശത്തിൽ കൂരാച്ചുണ്ട്.

കൂരാച്ചുണ്ട് ഗ്രാമത്തിലെ വോളിബോൾ പ്രതിഭകളെ വളർത്തിക്കൊണ്ടു വരാനുള്ള പരിശീലനക്കളരിയായിട്ടാണ് ടൂര്ണമെന്റിനെ കാണുന്നതെന്ന് സംഘാടകർ അറിയിച്ചു. 

ടൗൺ ക്ലബ് കൂരാച്ചുണ്ട് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വോ ളിബോൾ ടൂർണമെന്റ് കൂരാച്ചു ണ്ട് ഫൊറോന വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ ഉദ്ഘാട നം ചെയ്തു. ഒന്നാം സ്ഥാനക്കാർ ക്ക് എം.എം.സ്സറിയ മാസ്റ്റർ മെ മ്മോറിയൽ എവർറോളിങ് ട്രോ ഫിയും 25001 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 15001 രൂപയും എവർറോളിങ് ട്രോഫിയുമാണ് ലഭിക്കുക.




സാജു ജോസഫ് കാണ്ടാമ റ്റത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. അമ്മദ് മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡൻ്റ് വിൻസി തോമസ്, സജി കൊഴുവനാൽ, ജോബി വാളിയംപ്ലാക്കൽ, കെ.ജി. അരുൺ, രാജൻ ഉറുമ്പിൽ, വി .എസ്. ഹമീദ്, എ.കെ. പ്രേമൻ, ഗോപി അറയ്ക്കൽ, ഒ.ഡി.തോമസ്, പ്രദീപ് തരൂപ്പയിൽ എന്നിവർ സംസാരിച്ചു. ഞായറാഴ്ച നടന്ന മത്സരത്തിൽ സായ് കോഴിക്കോ ടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ബ്രദേഴ്‌സ് മൂലാട് ഫൈനലിൽ പ്രവേശിച്ചു.


തിങ്കളാഴ്ച നടക്കുന്ന മത്സര ത്തിൽ സ്വപ്ന ബാലുശ്ശേരി, എസ്. എൻ. കോളേജ് ചേളന്നൂരുമായി ഏറ്റുമുട്ടും.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി