കക്കയം ജലവൈദ്യുത പദ്ധതി: പെൻസ്‌റ്റോക്ക് പൈപ്പ് പരിശോധിക്കാൻ ജീവനക്കാരെ നിയമിച്ചില്ല
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പരിശോധിക്കാൻ നി യമിച്ചിരുന്ന കരാർ ജീവനക്കാരെ ചെലവുചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷം മുൻപു മാറ്റി നിയമിച്ചത് പുനഃസ്ഥാപിച്ചില്ല.
2025 ജനുവരി മുതൽ 2 കരാർ ജീവനക്കാരെ പൈപ്പ് പരിശോധന യ്ക്കു നിയോഗിക്കുമെന്ന് അധി കൃതർ അറിയിച്ചതും നടപ്പായില്ല.
പൈപ്പ് പരിശോധനയ്ക്ക് സ്‌ഥിരമായി കരാർ ജീവനക്കാരെ നിയമിക്കണമെന്നു മുൻപ് മനോ രമ റിപ്പോർട്ട് ചെയ്തിരുന്നു. അസിസ്‌റ്റന്റ് എൻജിനീയർ, - സബ് എൻജിനീയർ എന്നിവർ ആഴ്ചയിലൊരിക്കൽ പൈപ് ലൈൻ പരിശോധിക്കാൻ തീരുമാ നിച്ചതും നടപ്പിലായില്ല. ഉദ്യോഗ സ്‌ഥർ മാസങ്ങൾ കൂടുമ്പോൾ പേരിനു മാത്രം പരിശോധന നട ത്തി മടങ്ങുകയാണു പതിവ്.
പെൻസ്റ്റോക്കിന്റെ സുരക്ഷ ഉറപ്പുവരുത്താൻ ദിവസേന പരി ശോധന അനിവാര്യമാണ്.
പൈപ്പിന്റെ ജോയിന്റുകളിൽ ചോർച്ച ചിലപ്പോൾ സംഭവിക്കു ന്നതു പരിശോധനയിലാണു കണ്ടെത്താറുള്ളത്. മഴക്കാലത്ത് മലയിടിച്ചിലിനും ഉരുൾപൊട്ടലി നും സാധ്യതയുള്ള മേഖലയിലാ ണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പെൻസ്റ്റോക്ക് പൈപ്പ് മേഖലകൾ കൂടുതൽ പരിശോധന നടത്തുകയോ കാട് വെട്ടിമാ റ്റുകയോ ചെയ്‌തിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. മൂന്നു മാസത്തിലൊരിക്കൽ പൈപ്പിന്റെ മേഖല യിലെ കാടു വെട്ടി മാറ്റി വൃത്തി യാക്കേണ്ടതാണ്.
എന്നാൽ മഴക്കാലത്തിനു മുൻപ് കാട് വെട്ടൽ പ്രവൃത്തി നടന്നിട്ടില്ല. പെൻസ്റ്റോക്ക് പലയിടങ്ങ ളിലും ദുർബലമാണെന്നു ജന ങ്ങൾ പറയുന്നു. പെൻസ്റ്റോക്ക് ഒഴിവാക്കി ടണൽ നിർമിക്കണമെ ന്ന് ആവശ്യം ഉയർന്നു. മഴയത്ത് മലയിടിച്ചിൽ സംഭവിച്ചാൽ കൂടു തൽ അപകട ഭീഷണിയാകുമെ ന്നാണ് ജനങ്ങളുടെ ആശങ്ക.

Comments
Post a Comment