അങ്കണവാടിയുടെ കിണറിനു സമീപം ശുചിമുറി ടാങ്ക്: പണി നിർത്താൻ നോട്ടിസ്




✒️ ജോബി മാത്യു 

ചക്കിട്ടപാറ :ചക്കിട്ടപാറ പഞ്ചായത്തിലെ 13-ാം വാർഡിലെ ചക്കിട്ടപാറ അങ്കണവാടിയുടെ കിണറിനു സമീപത്ത് ദൂരപരിധി ലംഘിച്ച് ശുചിമുറി ടാങ്ക് നിർമിക്കുന്നതായി അങ്കണവാടി അധികൃതരുടെ പരാതിയെ തുടർന്ന് പണി നിർ ത്തിവയ്ക്കാൻ ആരോഗ്യ വകുപ്പ് നോട്ടിസ് നൽകി.

കഴിഞ്ഞ ദിവസം പെരുവണ്ണാമൂ ഴി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്‌ഥലം സന്ദർ ശിച്ചിരുന്നു. പുതിയതായി നിർമി ക്കുന്ന ടാങ്കും അങ്കണവാടി കിണ : റും തമ്മിൽ ദൂരപരിധി കുറവാ ണെന്നു കണ്ടെത്തിയതിനെ തു ടർന്ന് പ്രവൃത്തി നിർത്തിവയ്ക്കാനാണ് നോട്ടിസ് നൽകിയത്.

ടാങ്കിന്റെ ഉപയോഗം നിർത്തിവ ച്ചതായി സ്വകാര്യ വ്യക്തി ആരോഗ്യ വകുപ്പ് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യൂ ത്ത് കോൺഗ്രസ് മണ്ഡലം കമ്മി റ്റിയും പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫിസർ എന്നിവർ ക്ക് പരാതി നൽകിയിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി