കൂരാച്ചുണ്ടിൽ തിരിച്ചുവരുന്നു കളി ആവേശം
✒️ നിസാം കക്കയം
കൂരാച്ചുണ്ട് : കളികളത്തിൽ കൈക്കരുത്തിന്റെ ആവേശത്തിൽ കളിക്കാർ. ആ കരുത്ത് ഹൃദയത്തിൽ ഏറ്റെടു ത്ത് മൈതാനപരിസരം തിങ്ങി നിറഞ്ഞ് ആരാധകർ. പഴയകാലത്തെ വോളിബോൾ ആവേശം
ഏറ്റെടുക്കാൻ ആളുകളുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള കൂരാച്ചുണ്ടുകാരുടെ മറുപടിയാ ണ് ഒരു പതിറ്റാണ്ടിന്റെ ഇടവേള ക്ക് ശേഷംനടന്ന വോളിബോൾ ടൂർണമെൻ്റിലെ ആസ്വാദകപങ്കാ ളിത്തം.
വോളിബോളിനെ ഹൃദയ ത്തിലേറ്റിയവർക്ക് ഒരുപോലെ ആവേശവും പ്രതീക്ഷയും നൽ കുന്നതായിരുന്നു ടൂർണമെന്റ്. ഏകദേശം പന്ത്രണ്ട് വർഷങ്ങൾ ക്ക് മുൻപ് കൂരാച്ചുണ്ട് പള്ളി മൈ താനത്ത് വൈകുന്നേരങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു കൈ പ്പന്ത് കളി.
ജില്ലാ- സംസ്ഥാനതലങ്ങ ളിൽ മുൻകാലങ്ങളിൽ താരങ്ങ ളെ സംഭാവനചെയ്ത കൂരാച്ചു ണ്ടിന്റെ വോളിബോൾ പാരമ്പ ര്യം തിരിച്ചുപിടിക്കാൻ ആദ്യകാല ക്ലബ്ബുകളിലൊന്നായ ടൗൺ ക്ലബ് അംഗങ്ങൾ രംഗത്തിറങ്ങുകയാ യിരുന്നു.
കളിക്കാൻ ആളുണ്ടെങ്കിൽ എല്ലാസൗകര്യങ്ങളും ഒരുക്കുമെ ന്ന് ഇടവക വികാരി ഫാ. വിൻസ ൻ്റ് കണ്ടത്തിൽഅറിയിച്ചു.



Comments
Post a Comment